ബാങ്കോക്: തായ്‌ലന്‍ഡിലെ ഫെത്ചബുണ്‍ പ്രവിശ്യയിലെ ഒരു ക്ഷേത്രത്തില്‍ വളര്‍ത്തുന്ന കരടി അതിനെ പ്രകോപിപ്പിക്കാന്‍ ചെന്ന യുവാവിനെ കടിച്ചുകുട...
ബാങ്കോക്: തായ്‌ലന്‍ഡിലെ ഫെത്ചബുണ്‍ പ്രവിശ്യയിലെ ഒരു ക്ഷേത്രത്തില്‍ വളര്‍ത്തുന്ന കരടി അതിനെ പ്രകോപിപ്പിക്കാന്‍ ചെന്ന യുവാവിനെ കടിച്ചുകുടഞ്ഞു. ക്ഷേത്ര ജീവനക്കാരും കണ്ടുനിന്നവരും ഏറെ പണിപ്പെട്ട് മൃതപ്രായനായ യുവാവിനെ കരടിയില്‍ നിന്നു രക്ഷിച്ചെടുത്തു.
36 കാരനായ നയ്പം പ്രൊമിറേയാണ് കരടിയുടെ കലിയറിഞ്ഞത്.
തന്നെ കൂട്ടിനടുത്ത് ഇറങ്ങിവന്നു തന്നെ പ്രകോപിപ്പിക്കാന്‍ നോക്കിയ നയ്പമിനെ കരടി അടിച്ചു വീഴ്ത്തുകയായിരുന്നു.
ആദ്യ അടിയില്‍ തന്നെ നയ്പം അര്‍ദ്ധബോധത്തിലായി. ഇയാളെ അവിടെയിട്ടു തന്നെ കരടി കടിച്ചു കീറാന്‍ തുടങ്ങി. ഇതോടെ കണ്ടുനിന്നവര്‍ കരയില്‍ നിന്നു കമ്പും മറ്റുമുപയോഗിച്ചു കരടിയെ കുത്തി മാറ്റാന്‍ നോക്കി. ഒരാള്‍ വെള്ളമെടുത്തു കരടിക്കു മേലേ ഒഴിച്ചതോടെ അത് നയ്പമിനെ കൂട്ടിനകത്തേയ്ക്കു കടിച്ചെടുത്തുകൊണ്ടുപോയി.
കരടി കൂട്ടില്‍ കയറിയതോടെ, അതിനു തീറ്റകൊടുക്കുന്നയാള്‍ എത്തി കരടിയെ കമ്പിന് അടിച്ചു മാറ്റി നയ്പമിനെ രക്ഷിച്ചെടുക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. നയ്പം പൂര്‍വസ്ഥിതിയിലെത്താന്‍ ഒരുപാടു കാലം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അഞ്ചു സുഹൃത്തുക്കളുമൊത്ത് എത്തിയ നയ്പം വീരസ്യം കാട്ടാനാണ് കരടിയുടെ മുന്നില്‍ ചെന്നുനിന്നുകൊടുത്തത്.
Bangkok: A bear raised in a temple in the Fetbahun province of Thailand has torned the young man to provoke it. The Temple staff and those who had seen too were saved tha man from the bear.
The 36-year-old Naimap Promiire got semi-consciousness even the first hit. The man was bitten by the bear. When someone picked up water and pulled over the bead, it snapped Naipam.
As the bear slipped into the cage, the feeder came and rescued the young man.
He is seriously injured and is under treatment. Doctors said they needed more time to get back him into the past.
Keywords: Bangkok, temple,Thailand, young man, Temple staff, bear, Naimap Promiire, Doctor
COMMENTS