തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന കോവളം എംഎല്‍എ എം. വിന്‍സെന്റിനു തിരുവന്തപുരം സെഷന്‍സ് കോടതി ജാമ്...
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന കോവളം എംഎല്‍എ എം. വിന്‍സെന്റിനു തിരുവന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
34 ദിവസമായി എംഎല്‍എ ജയിലിലായിരുന്നു. എംഎല്‍എ പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
പരാതിക്കാരി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് വിന്‍സെന്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചുരുന്നു.
പരാതിക്കാരി അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറു മാസമായി എംഎല്‍എ മാനസികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടാണ് വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
COMMENTS