ലക്‌നൗ: സുപ്രീം കോടതി വിധി എതിരായാല്‍, ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക സ്ഥലത്തെ അവകാശവാദം ഉപേക്ഷിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണമെന്ന്...
ലക്‌നൗ: സുപ്രീം കോടതി വിധി എതിരായാല്‍, ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക സ്ഥലത്തെ അവകാശവാദം ഉപേക്ഷിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണമെന്ന് ഷിയാ മസ്ജിദ് മൗലാന കല്‍ബ് സാദിഖ് പറഞ്ഞു.
മുബയില്‍ ലോക സമാധാനം സംബന്ധിച്ച ഒരു കോണ്‍ക്‌ളേവിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. സുപ്രീം കോടതിയുടെ വിധി എതിരായാല്‍ മുസ്ലിം സമൂഹം സമാധാനപരമായി അതിനെ അംഗീകരിക്കണം.
ഹിന്ദു സമൂഹത്തിന് ആ പ്രദേശം അത്രയ്ക്കു വൈകാരികമായ ഒന്നാണെങ്കില്‍ വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കഷണം ഭൂമി വിട്ടുകൊടുത്താല്‍ ദശലക്ഷക്കണക്കിന് ഹൃദയങ്ങള്‍ നേടാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരൊക്കെ ആരാണെന്ന് അറിഞ്ഞിരിക്കുന്ന ഒരാള്‍, സര്‍വ്വശക്തനാണ്.
ഒരു വ്യക്തി തന്റെ ഹൃദയത്തോട് അടുപ്പമുള്ള ഒരു കാര്യം ഉപേക്ഷിച്ചാല്‍ അയാള്‍ക്ക് ആയിരം മടങ്ങ് സര്‍വശക്തന്‍ തിരിച്ചുകൊടുക്കുമെന്നും മൗലാന കല്‍ബ് സാദിഖ് പറഞ്ഞു.
തര്‍ക്ക ഭൂമി സംബന്ധിച്ച് ഷിയാ-സുന്നി വൈരം മുറുകുന്നതിനിടെയാണ് മൗലാന കല്‍ബ് സാദിഖ് ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
Keywords: Ayodhya, Shia, Sunni, Babri Masjid
COMMENTS