തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. ഭരണപക്ഷത്തെ തന്നെ വലിയൊരു വിഭാഗം വേണ്ടെന്നു പറയുന്ന പദ്ധത...
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. ഭരണപക്ഷത്തെ തന്നെ വലിയൊരു വിഭാഗം വേണ്ടെന്നു പറയുന്ന പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയതായി കെഎസ്ഇബി വ്യക്തമാക്കി.
എന്നാല്‍, പദ്ധതിക്കു കിട്ടിയ പാരിസ്ഥിതിക അനുമതി റദ്ദായിപ്പോകാതിരിക്കാനായി ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍ നിര്‍മ്മിച്ചുവെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്.
ഇവിടുത്തേക്ക് വൈദ്യുതി ലൈനും വലിച്ചതായും വനം മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ നടപടി ആരംഭിച്ചുവെന്ന് വൈദ്യുത മന്ത്രി എം.എം. മണി ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടികള്‍ കെഎസ്ഇബി പൂര്‍ത്തിയാക്കിയെന്നായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി മണി പറയുന്നത്.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയും കേന്ദ്ര വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തില്‍ ഈ പദ്ധതി കേരളത്തിന് ഗുണകരമാണ് എന്ന് കണ്ടെത്തിയട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന ജൂലൈ 18ന് അവസാനിക്കും. അതിനു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കണം. അല്ലാത്തപക്ഷം അനുമതി റദ്ദാക്കപ്പെടും. ഇത് ഒഴിവാക്കുന്നതിനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നാണ് അറിയുന്നത്.
നിയമസഭയില്‍ മന്ത്രി പറഞ്ഞതൊന്നും സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇക്കാര്യമൊന്നും ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 1982 മുതല്‍ പദ്ധതിയെക്കുറിച്ചു കോള്‍ക്കുന്നു. ഒന്നും നടക്കാന്‍ പോകുന്നില്ല. ജനിക്കാത്ത കുഞ്ഞിനു നൂലുകെട്ടുന്നതു പോലെയാണ് അവിടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതെന്നും കാനം പരോക്ഷമായി പറഞ്ഞു.
COMMENTS