തിരുവനന്തപുരം: ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൊല്ലപ്പെട്ട...
തിരുവനന്തപുരം: ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട്ടിലെത്തി.
ശ്രീകാര്യത്തെ വീട്ടിലെത്തി രാജേഷിന്റെ ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങള്‍ ആരാഞ്ഞ ജയ്റ്റ്‌ലി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എന്നിവരും ജയ്റ്റ്‌ലിയെ അനുഗമിച്ചു.
പ്രത്യേക വിമാനത്തിലാണ് രാവിലെ ജയ്റ്റ്‌ലി തിരുവനന്തപുരത്തെത്തിയത്. ശ്രീകാര്യം കല്ലന്പള്ളിയില്‍ നടന്ന അനുസ്മരണയോഗത്തിലും ജയ്റ്റ്‌ലി സംബന്ധിച്ചു.
ഉച്ചയ്ക്കു ശേഷം ആറ്റുകാല്‍ അംബിക ഓഡിറ്റോറിയത്തില്‍ തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും ജയ്റ്റ്‌ലി കാണുന്നുണ്ട്.
ആര്‍എസ്എസ് ആക്രമണങ്ങളില്‍ പരിക്കേറ്റ തങ്ങളെയും ജെയ്റ്റ്‌ലി കാണണമെന്നു പറഞ്ഞു സിപിഎം അനുഭാവികള്‍ രാജ്ഭവനു മുന്നില്‍ സമരത്തിലാണ്.
COMMENTS