കൊച്ചി: ലൈംഗിക പീഡന കേസുകളിലെ ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നു കരുതി കേസ് അവസാനിക്കുന്നില്ലെന്ന് നടന് അജു വര്‍ഗീസിനോട് ഹൈക്കോടതി....
കൊച്ചി: ലൈംഗിക പീഡന കേസുകളിലെ ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നു കരുതി കേസ് അവസാനിക്കുന്നില്ലെന്ന് നടന് അജു വര്‍ഗീസിനോട് ഹൈക്കോടതി.
കൊച്ചിയില്‍ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവത്തിലാണ് അജുവിനെതിരേ കോടതി ചൂരലെടുത്തിരിക്കുന്നത്.
സംഭവത്തില്‍ നടിയുമായി അജു ഒത്തുതീര്‍പ്പുണ്ടാക്കുകയും തനിക്ക് അജുവിനോടു പരാതിയില്ലെന്ന് നടിയില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇതുമായാണ് അജു കോടതിയില്‍ ചെന്നത്.
തനിക്കെതിരേയുള്ള പൊലീസ് കേസ് സ്റ്റേ ചെയ്യണമെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നമായിരുന്നു അജുവിന്റെ ആവശ്യം. പൊലീസിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതു കൊണ്ട് കേസ് ഇല്ലാതാകില്ലെന്നും അജുവിനെ ഓര്‍മിപ്പിച്ചു.
കേസില്‍ നിലപാടറിയിക്കാന്‍ പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തന്റെ സുഹൃത്താണ് അജുവെന്നും ദുരുദ്ദേശ്യപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ഇത്രയുമൊക്കെ പണിപ്പെട്ടു വന്നിട്ടും കേസില്‍ നിന്ന് അജുവിന് തലയൂരാനാവാത്ത സ്ഥിതിയാണ്.
നടന് ദിലീപിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയ നടന്മാരിലൊരാളായിരുന്നു അജു.
Keywords: Aju Varghese, Movie, Cinema, Crime, Film
COMMENTS