അഹമ്മദാബാദ്: നിലനില്‍പ്പു പോലും അപകടത്തിലായ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഗുജറാത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട്, ഇന്നു നടക്കുന്ന രാ...
അഹമ്മദാബാദ്: നിലനില്‍പ്പു പോലും അപകടത്തിലായ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഗുജറാത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട്, ഇന്നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വേഗല പറഞ്ഞു.
തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നാണ് വഗേല ചോദിക്കുന്നത്. ശങ്കര്‍ സിംഗ് വഗേലയും രണ്ട് എന്‍സിപി എംഎല്‍എമാരും തനിക്കൊപ്പം നില്‍ക്കുമെന്ന് അഹമ്മദ് പട്ടേല്‍ ഇന്നലെ പറഞ്ഞിരുന്നു.
ആകെ മൂന്നു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസില്‍നിന്നു കൂറുമാറി വന്ന ബല്‍വന്ത് രജ്പുടും ബിജെപി പിന്തുണയോടെ മത്സരിക്കുന്നു. പട്ടേല്‍ തോറ്റാല്‍ രാജ്പുട് രാജ്യസഭയിലേക്ക് എത്തും.
എന്നാല്‍, എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിച്ചുകൊണ്ടു പോകുന്നതില്‍ പരിഭ്രാന്തരാണ് കോണ്‍ഗ്രസ്. അങ്ങനെയാണ് എംഎല്‍എമാരെ കര്‍ണാടകത്തിലേക്കു കൊണ്ടുപോയതും.
മൂന്നില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്. കോണ്‍ഗ്രസ് പക്ഷത്തുനിന്നു 14 പേരെ ബിജെപി പിടിച്ചാല്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭ കാണില്ലെന്നുറപ്പാണ്. 45 പേരുടെ വോട്ടാണ് പട്ടേലിനു ജയിക്കാന്‍ വേണ്ടത്.
വഗേല കൈയൊഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. എന്‍സിപി അംഗങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ പട്ടേലിന് വിജയിക്കാന്‍ ജെഡിയുവിന്റോയ ജെപിപിയുടെയോ ഒരു വോട്ട് വേണ്ടിവരും. ആ പാര്‍ട്ടികള്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. വൈകുന്നേരം വോട്ടിംഗ് കഴിയുന്നതിനു മുന്‍പുവരെ വിലപേശാനാണ് അവരുടെ നീക്കം.
Keywords: Rajyasabha, Ahmmed Patel, Smriti Irani, Amit Shah, Election, BJP, Congress
COMMENTS