കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി തള്ളിക്കളഞ്ഞ് പൊലീസ്. ഫോണ്‍ നശിപ്പിച്ചുകളയാനുള്ള...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി തള്ളിക്കളഞ്ഞ് പൊലീസ്. ഫോണ്‍ നശിപ്പിച്ചുകളയാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.
ഫോണ്‍ നശിപ്പിച്ചെന്ന നിലാപടു സ്വീകരിച്ചാല്‍ അന്വേഷണം ഫോണ്‍ ഏല്‍പ്പിച്ചു എന്നു പറഞ്ഞ അഭിഭാഷകനായ രാജു ജോസഫില്‍ അവസാനിക്കുമെന്നു കരുതിയാണീ തന്ത്രമെന്നു പൊലീസ് കരുതുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങള്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്കു നല്‍കിയെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി.
എന്നാല്‍, ഫോണ്‍ ജൂനിയറായ രാജു ജോസഫിനു കൈമാറിയെന്നും അതു രാജു ജോസഫ് നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍, പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. തെളിവു നശിപ്പിച്ച കുറ്റത്തിനാണ് ഇപ്പോള്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിയിക്കുന്നത്.
ഫോണ്‍ അഭിഭാഷകന്‍ തമിഴ്‌നാട്ടിലേക്കു കടത്തിയതായി പൊലീസ് സംശയിക്കുന്നു. രാജു ജോസഫ് വന്ന വാഹനം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം.
കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വി്ട്ടിരുന്നു. ഇയാളുടെ തമിഴ്‌നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അറിയാനായി പൊലീസ് തൂത്തുക്കുടിയിലും തിരച്ചില്‍ നടത്തി.
Tags: Police, Actress, Molestation, Case, Arrest, PulsarSuni

COMMENTS