കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ജാമ്യാപ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയില്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.
ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.
കേസിലെ പ്രധാന സാക്ഷികള്‍ സിനിമയുമായി ബന്ധമുള്ളവരാണ്. അതിനാല്‍, ദിലീപിനെ പോലെ സ്വാധീനമുള്ള ഒരാള്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടായിരിക്കും പ്രോസിക്യൂഷന്‍ സ്വീകരിക്കുക.
മാത്രമല്ല, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി വിചാരണ നടപടികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുകയാണ്. അതിനാല്‍, ജാമ്യം അനുവദിക്കരുതെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കും.
Tags: Actress, Molestation, Case, Police, HighCourt, Bail, Actress, Dileep, Kerala

COMMENTS