കൊച്ചി: ഓടുന്ന കാറില്‍ പീഡനത്തിനിരയായ നടിയുടെ പേര് ഫേസ് ബുക്കിലൂടെ പുറത്തു വിട്ട സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്ത ശ...
കൊച്ചി: ഓടുന്ന കാറില്‍ പീഡനത്തിനിരയായ നടിയുടെ പേര് ഫേസ് ബുക്കിലൂടെ പുറത്തു വിട്ട സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്ത ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
രാത്രി എട്ടു മണിയോടെ കളമശ്ശേരി പൊലീസ് സ്‌റ്റേഷിനിലെത്തിയ അജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ പരാതിയിലാണ് നടപടി.
നേരത്തേ നടിമായി അജു ഒത്തുതീര്‍പ്പിലെത്തിയ ശേഷം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അതു തള്ളിക്കളയുകയും കേസ് തുടരുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടനെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തി വിട്ടത്.
നടന്‍ ദിലീപിനെ പ്രതിയാക്കാന്‍ മനപ്പൂര്‍വം ശ്രമം നടക്കുന്നുവെന്നു പറഞ്ഞ് അജു ഇട്ട പോസ്റ്റിലാണ് നടിയുടെ പേരെഴുതിയിരുന്നത്. ഇത് വിവാദമായതോടെ അജു പേര് പോസ്റ്റില്‍ നിന്നു മാറ്റുകയും ക്ഷമ പറയുകയും ചെയ്തിരുന്നു.
ലൈംഗിക പീഡന കേസുകളിലെ ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നു കരുതി കേസ് അവസാനിക്കുന്നില്ലെന്ന് നടന്‍ അജു വര്‍ഗീസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. തനിക്ക് അജുവിനോടു പരാതിയില്ലെന്ന് നടിയില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇതുമായാണ് അജു കോടതിയില്‍ ചെന്നത്.
തനിക്കെതിരേയുള്ള പൊലീസ് കേസ് സ്‌റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നമായിരുന്നു അജുവിന്റെ ആവശ്യം. പൊലീസിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതു കൊണ്ട് കേസ് ഇല്ലാതാകില്ലെന്നും അജുവിനെ ഓര്‍മിപ്പിച്ചു.
കേസില്‍ നിലപാടറിയിക്കാന്‍ പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തന്റെ സുഹൃത്താണ് അജുവെന്നും ദുരുദ്ദേശ്യപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത്രയുമൊക്കെ പണിപ്പെട്ടു വന്നിട്ടും കേസില്‍ നിന്ന് അജുവിന് തലയൂരാനാവാത്ത സ്ഥിതിയുണ്ടാവുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പേര് എങ്ങനെ വലിച്ചിഴയ്ക്കപ്പെട്ടു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു അജു വര്‍ഗീസ് അന്നു പറഞ്ഞത്.
ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണ്. സത്യം എന്തായാലും പുറത്തുവരണം. പക്ഷേ അത് നിരപരാധിയായ ഒരാളെ അപകീര്‍ത്തിപെടുത്തിയാവരുതെന്നും അജു ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
Keywords: Aju Varghese, Actress, Dileep, Arrest, High Court

COMMENTS