ലണ്ടന്‍: ഇംഗ്ലണ്ടിലെ എം വണ്‍ മോട്ടോര്‍ വേയില്‍ മില്‍ട്ടണ്‍ കെയിന്‍സില്‍ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു കോട്ടയം സ്വദേശികള്‍. അപകടത്തില്‍...
ലണ്ടന്‍: ഇംഗ്ലണ്ടിലെ എം വണ്‍ മോട്ടോര്‍ വേയില്‍ മില്‍ട്ടണ്‍ കെയിന്‍സില്‍ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു കോട്ടയം സ്വദേശികള്‍. അപകടത്തില്‍ എട്ടു പേരാണ് മരിച്ചത്.
വിപ്രോയില്‍ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുന്പപ്പുഴ സ്വദേശി ഋഷി രാജീവ് (28), കോട്ടയം ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി 52), എന്നിവരാണ് മരിച്ചത്.

വിപ്രോയിലെ മറ്റ് മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലുപേര്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സയിലാണ്.
വീടു പണി ആരംഭിക്കാനായി വരുന്ന നാലിന് നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു ബെന്നി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനു രണ്ടു ലോറി ഡ്രൈവര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതയാണ് എം വണ്‍. അപകടം മൂലം മണിക്കൂറുകള്‍ അടച്ചിട്ടിരുന്നു.
നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന ബെന്നി മിനി ബസ് സര്‍വീസ് നടത്തുകയായിരുന്നു. പതിനഞ്ചു വര്‍ഷമായി ഇവിടെയുള്ള ബെന്നി മലയാളി സമൂഹത്തിനു വളരെ പ്രിയപ്പെട്ട വ്യക്തിയുമായിരുന്നു.
Keywords: mini bus accident , London, Kottayam, Milton Kane's, death toll, Rishi Rajeev , Cyriac Joseph , Benny, Kottayam, Chingavanam, Nottingham, Wipro , dangerous
COMMENTS