ന്യൂഡല്‍ഹി: വരുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് മരണം രജിസ്റ്റര്‍ ചെയ്യണമെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്...
ന്യൂഡല്‍ഹി: വരുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് മരണം രജിസ്റ്റര്‍ ചെയ്യണമെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പു നല്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും മേഘാലയത്തിലും ഈ ഉത്തരവ് ബാധകമായിരിക്കില്ല.
മരണം രജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ മരിച്ചയാളുടെ ആധാര്‍ നമ്പര്‍ നല്കണം. അല്ലെങ്കില്‍ ആധാറിന്റെ പകര്‍പ്പ് കൊടുക്കണം. ഇതിനൊപ്പം ഭാര്യയുടെയോ മക്കളുടെയോ കുടുംബമില്ലാത്തയാളാണെങ്കില്‍ ഉറ്റ ബന്ധുക്കളുടെയോ ആധാറിന്റെ കോപ്പിയും സമര്‍പ്പിക്കണം.
ആധാര്‍ എടുക്കുന്നതിനു മുന്‍പാണ് മരിച്ചതെങ്കില്‍ പരേതന് ആധാര്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ സാക്ഷ്യപത്രം കൊടുക്കണം.
ആള്‍മാറാട്ടം പോലുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് മരണത്തിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Aadhaar has been made compulsory to register death in the country from October 1 onwards.
The Union Home Ministry has issued notices in this regard. This order will not apply in Jammu and Kashmir and Meghalaya.
When you come to register for death, you must give the Aadhaar number of the deceased or a copy of Aadhaar.
Relatives should give the certificate as there was no aadhar in the dead if he died before taking Aadhar.
The Home Ministry said the Aadhaar is also mandatory for preventing fraud, such as impersonation.
Keywords: Aadhaa, death , October, Union Home Ministr, Jammu and Kashmir , Meghalaya, impersonation
COMMENTS