സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് 500 മീറ്റര്‍ വിട്ടുമാത്രമേ മദ്യ വില്പന പാടുള്ളൂ എന്ന വിധി മുനിസിപ്പല...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് 500 മീറ്റര്‍ വിട്ടുമാത്രമേ മദ്യ വില്പന പാടുള്ളൂ എന്ന വിധി മുനിസിപ്പല്‍ പരിധികളില്‍ ബാധകമല്ലെന്നു സുപ്രീം കോടതി.
ഇതോടെ, കേരളത്തില്‍ പൂട്ടുവീണ മുന്നൂറോളം മദ്യശാലകള്‍ തിരിച്ചുവരുന്നതിനു വഴി തുറക്കപ്പെടുകയാണ്. മദ്യ നയം ഉദാരമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതിനിടെയാണ് പുതിയ വിധി വന്നിരിക്കുന്നത്.
ഇതോടെ, ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് മുനിസിപ്പല്‍ പരിധിയില്‍ ദൂരപരിധി ബാധകമല്ലാതാകും.
കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ വിധി. ഈ വിധിയോടെ, ഡീനോട്ടിഫൈ ചെയ്യാതെ തന്നെ ലൈസന്‍സുള്ളവയ്ക്ക് പ്രവര്‍ത്താനാനുമതി ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
കേരളത്തില്‍ 129 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാനാകും. ഇവയില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറുകയും ചെയ്യും. 76 കള്ളുഷാപ്പുകള്‍, നാലു പബുകള്‍ എന്നിവയും തുറക്കപ്പെടുകയാണ്.
COMMENTS