ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു നാട്ടില്‍ പോകുന്നതിന് 14.8 ലക്ഷം രൂപ സുരക്ഷാ ഫീസും പുറമേ 19 പേരുടെ വിമാന ടിക...
ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു നാട്ടില്‍ പോകുന്നതിന് 14.8 ലക്ഷം രൂപ സുരക്ഷാ ഫീസും പുറമേ 19 പേരുടെ വിമാന ടിക്കറ്റും ആവശ്യപ്പെട്ട കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഇത്രയും ഭീമമായ തുക സുരക്ഷയ്ക്കു ചോദിച്ചത് അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ടിഎ, ഡിഎ എന്നിവ മാത്രമേ അനുവദിക്കാനാകൂ എന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തന്റെ യാത്രയ്ക്കു വിഘാതമായി ഇത്രയും ഭാരിച്ച തുക ആവശ്യപ്പെട്ടുവെന്നുകാട്ടി
മഅദനി സുപ്രീം കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി വിധി ലഘുവായാണോ കാണുന്നത്. ഇതു ചെയ്യുന്നത് വികലാംഗനായ ആളോടാണെന്ന് ഓര്‍ക്കണം. എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പൊലീസുകാരുടെ വേതനം സര്‍ക്കാരാണ് നല്‍കേണ്ടത്. വിചാരണത്തടവുകാരുടെ സുരക്ഷ സംസ്ഥാനത്തിന്റെ ചുമതലയാണെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇതേസമയം, മഅദനിയുടെ സുരക്ഷയെകുറിച്ച് കേരള സര്‍ക്കാര്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് മഅദനിക്കുവേണ്ടി ഹാജരായത്.
ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് കര്‍ണാടകം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എഎസ്പിക്കു തന്നെ ദിവസ ബത്ത എണ്ണായിരം രൂപ കൊടുക്കേണ്ടിവരുമെന്നാണ് കര്‍ണാടകത്തിന്റെ വാദം.
COMMENTS