മുംബയ് : മുംബയ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലാന്‍ഡിംഗിനിടെ എത്തിഹാദ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചെങ്കിലും അപകടമൊന്നുമില...
മുംബയ് : മുംബയ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലാന്‍ഡിംഗിനിടെ എത്തിഹാദ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു.
196 യാത്രക്കാരും 13 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് സംഭവം. തുടര്‍ന്ന് പ്രധാന റണ്‍വേ ഒന്നര മണിക്കൂറോളം അടച്ചിട്ടു.
തുടര്‍ന്ന് രണ്ടാം റണ്‍വേയില്‍ മാത്രമായി പ്രവര്‍ത്തനം ഒതുക്കി. ടയര്‍ പൊട്ടിയെങ്കിലും പൈലറ്റ് സമര്‍ത്ഥമായി വിമാനത്തെ നിയന്ത്രിച്ചതു നിമിത്തം അപകടമൊന്നുമുണ്ടായില്ല.
പിന്നീട് റണ്‍വേയിലും വിശദ പരിശോധന നടത്തിയ ശേഷമാണ് ഈ റണ്‍വേയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
One tyre of the Etihad plane got busted while landing at the international airport in Mumbai.
196 passengers and 13 crew members were on board. The incident happened at 7pm. The main runway was closed for about an hour.
Subsequently, it operated only on the second runway. The runway was resumed after a detailed examination.
Keywords: tyre, Etihad plane , landing, international airport , Mumbai, passengers, crew members, on board, runway , examination
COMMENTS