തിരുവനന്തപുരം: കൈവെട്ടുമെന്ന ഭീഷണിയെ തുടര്‍ന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെക്ക...
തിരുവനന്തപുരം: കൈവെട്ടുമെന്ന ഭീഷണിയെ തുടര്‍ന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നു.
ആറു മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ അധ്യാപകനായ ജോസഫിന്റെ അനുഭവ
മുണ്ടാവുമെന്നാണ് അദ്ദേഹത്തിനു ഊമക്കത്ത് കിട്ടിയിരിക്കുന്നത്.
രാമനുണ്ണി പൊലീസിനു പരാതി കൊടുക്കുകയും ഭീഷണിക്കത്ത് പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. കത്തയച്ചയാളെക്കുറിച്ചു സൂചനയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സുരക്ഷ വേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പൊലീസിനോട് ആഭ്യന്തര വകുപ്പ് അഭിപ്രായമാരായുന്നത്.
ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസി' എന്ന ലേഖനത്തിന്റെ പേരിലാണ് ഭീഷണിക്കത്ത്.
സാമ്രാജ്യത്വത്തിന് കേളീരംഗമൊരുക്കി വര്‍ഗീയവത്കരിക്കപ്പെട്ട രാഷ്ട്രങ്ങളൊന്നും ലോകചരിത്രത്തില്‍ ഗുണം പിടിച്ചിട്ടില്ല. ഒരൊറ്റ ഉദാഹരണം മാത്രം. മാനവസംസ്‌കൃതിയുടെ കളിത്തൊട്ടില്‍ എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നല്ലോ ഇറാഖ്. ഫലഭൂയിഷ്ഠമായ ഭൂമി കൊണ്ടും മുന്തിയതരം എണ്ണ കൊണ്ടും ഒരേ പോലെ അനുഗ്രഹിക്കപ്പെട്ട ദേശം. എന്നാല്‍ ആ രാഷ്ട്രത്തിെന്റ വിനാശം നാലുകൊല്ലം മുമ്പ് കാണാന്‍ അവസരമുണ്ടായി. ദശാബ്ദങ്ങളായുള്ള ഷിയാ–സുന്നി കുടിപ്പക മുതലെടുത്ത് അമേരിക്ക നിരങ്ങി മുച്ചൂടാക്കിയ ഇറാഖിെന്റ ചിത്രമായിരുന്നു അത്.
ഇങ്ങനെ പോകുന്നു രാമനുണ്ണിയുടെ നിരീക്ഷണങ്ങള്‍. ഇതിന്റെ പേരിലാണ് അദ്ദേഹത്തിനു ഭീഷണിക്കത്ത് വന്നിരിക്കുന്നത്.
The Home Department is planning for police protection to writer KP Ramanunni after the hand chopping threat.
Ramanunni has lodged a complaint with the police and handed over the threat letter to the police.
Keywords: Police, investigation, Home Department, security, Hindus , Muslims, Destiny, America, shia-sunni
COMMENTS