ദിലീപിനെ അനുകൂലിച്ച് നടന്മാരും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തി. പെട്ടെന്നുണ്ടായ ഈ പ്രതിഭാസത്തെ...
ദിലീപിനെ അനുകൂലിച്ച് നടന്മാരും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം
സോഷ്യല്‍ മീഡിയയില്‍ എത്തി. പെട്ടെന്നുണ്ടായ ഈ പ്രതിഭാസത്തെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്
______________________________________________________________________________________________
തിരുവനന്തപുരം: ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ പ്രളയം. കഴിഞ്ഞ ദിവസം മുതലാണ് പെട്ടെന്ന് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മാധ്യമ വിചാരണയെയും പോസ്റ്റുകളില്‍ കണക്കറ്റ് ശകാരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ച് സീനിയര്‍ സംവിധായകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന് ബൈജു കൊട്ടാരക്കര, വിനയന്, തുളസീദാസ്, ആര്.എസ്. വിമല്‍ എന്നിവരാണ് പ്രധാനമായും ദിലീപിനെ വിമര്‍ശിച്ചു രംഗത്തുവന്നത്.
അതിനു ബദലായി കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് നടന്മാരും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. സംവിധായകന് വൈശാഖ്, നടന് മുരളി ഗോപി, സിദ്ധിക്ക് എന്നിവരും ദിലീപിനു അനുകൂലമായി പ്രതികരിച്ചവരാണ്.
ദിലീപില്‍ നിന്നും ഇത്തരൊരു പ്രവൃത്തി പ്രതീക്ഷിക്കുന്നില്ലെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ മുന്‍വിധിയോടെ സമീപിക്കാന്‍ പാടില്ലെന്നുമാണ് താരങ്ങളും സംവിധായകരും പറഞ്ഞത്.
സിനിമയിലെ സഹപ്രവര്ത്തകരല്ലാത്തവരും ദിലീപിനെ പിന്തുണച്ചു കഴിഞ്ഞ ദിവസം മുതല്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കോടതി ശിക്ഷി്ക്കും വരെ ദിലീപ് കുറ്റാരോപിതന് മാത്രമാണെന്നാണ് പോസ്റ്റുകളിലുള്ളത്.
ദിലീപിനെ അനുകൂലിച്ച് ആദ്യം എ്ത്തിയത് പി. സി. ജോര്‍ജ്ജ് എം.എല്‍.എ ആണ്. ദിലീപിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണ് പിസി.ജോര്‍്ജ്ജ് പറഞ്ഞത്. അതിനു പിന്നാലെ അദ്ദേഹത്തിന്റെ മകന് ഷോണ്‍ ജോര്‍ജ്ജും ദിലീപിനെ പിന്തുണച്ചെത്തി.
ദിലീപിന്റെ അനിയന് അനൂപും ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.
ദിലീപിനു അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി ആരോപിച്ച് മറ്റൊരു വിഭാഗവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇതിനിടെ ഇന്ന് രാവിലെ ആലുവ പൊലീസ് കഌബിനു മുന്നില്‍ ദിലീപിനെ അനുകൂലിച്ചു ഫഌക്സും പ്രത്യക്ഷപ്പെട്ടു.
പെട്ടെന്നുണ്ടായ ഈ പ്രതിഭാസത്തെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലാത്സംഗം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നൊരാളെ പെട്ടെന്ന് പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം വന്നതിനു പിന്നിലും ആരെങ്കിലും ക്വട്ടേഷനെടുത്തിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് തിരയുന്നത്.
Keywords: Dileep, Movie, Film, Pulsar Suni, Social Media
COMMENTS