കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി. കേസിലെ മുഖ്യപ്രതിയാ...
കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി.
കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ ഇന്നു രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സുനി അടക്കം മൂന്ന് പ്രതികളെയാണ് ഹാജരാക്കിയത്. സുനില്‍ കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ഹര്‍ജി പ്രതിഭാഗം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുകയാണ്.
കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഇന്നലെ ചോദ്യം ചെയ്യുകയും കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും പൊലീസ് വെളിപ്പെടുത്തിയിരിക്കെയാണ് സുനി ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
Keywords: Pulsar Suni, Actress Molesting Case, Cime, Dileep
COMMENTS