കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടും കസ്റ്റഡി നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.
കേസില്‍ പ്രമുഖരെ പലരെയും ചോദ്യം ചെയ്യാനുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ദിലീപിനെ പുറത്തുവിട്ടാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്.
പൊലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ ഇവയാണ്:
* നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രധാനപ്രതി പള്‍സര്‍ സുനി ക്വട്ടേഷന്‍ പ്രകാരം ദിലീപിന് കൈമാറി.
* പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുക കൊടുക്കാതെ വന്നപ്പോള്‍ സുനിയും കൂട്ടാളികളും ദിലീപിനെ ഭീഷണിപ്പെടുത്തി.
* കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതുവരെ വീണ്ടെടുത്തിട്ടില്ല. അതിനാല്‍ തന്നെ ദിലീപിനെ പുറത്തുവിടുന്നത് കേസിനെ ബാധിക്കും.
* ദിലീപ് സിനിമാ നടനും സ്വാധീനമുള്ളയാളുമാണ്. ഇക്കാരണത്താല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കും.
* നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കൈമാറിയെന്നു പ്രതി പള്‍സര്‍ സുനി പറയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോടെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
* ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം തകരാന്‍ നടി കാരണമായതാണ് ദിലീപിനെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്.
The police have filed a serious charge against actor Dileep in the actress molesting case.
Dileep's bail plea will be considered by the court on Saturday.
Here are the major charges filed by police:
* Pulsar Suni handed over the visuals to Dileep according to the agreement.
* Sunil and his allies threatened Dileep when he did not pay the promised amount.
* Dilip is a film actor and influential. The bail will affect the case.
Keywords: Pulsar Suni, lawyer , Pratheesh Chacko, mobile phone , actress, Dilee, Manju Warrier
COMMENTS