കൊച്ചി: നടിയെ പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ വസ്ത്ര വിതരണ സ്ഥാപനമായ 'ലക്ഷ്യ'യില്‍ ഏല്‍പ്പിച്ചെന്ന് ...
കൊച്ചി: നടിയെ പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ വസ്ത്ര വിതരണ സ്ഥാപനമായ 'ലക്ഷ്യ'യില്‍ ഏല്‍പ്പിച്ചെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിനു മൊഴി കൊടുത്തു.
സുനിയുടെ കൂട്ടുപ്രതിയായ വിജീഷാണ് ആക്രമണത്തിന് ശേഷം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചതെന്നും മൊഴിയില്‍ വ്യക്തമായി പറയുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്‍ഡ് കണ്ടെത്തുന്നതിനായി പൊലീസ് ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയതെന്നാണ് സൂചന. കാവ്യയുടെ വീട്ടിലും പരിശോധനയ്ക്കു ശ്രമിക്കുന്നുവെങ്കിലും വീട് അടഞ്ഞുകിടക്കുകയാണ്.
എന്നാല്‍, അന്വേഷണം വഴിതിരിക്കാനായി സുനി കള്ളം പറയുന്നതാണോ എന്നും അറിയേണ്ടതുണ്ട്. അതിനു കൂടിയായിരുന്നു പരിശോധന.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ നായരുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യംചെയ്തു.
കീഴടങ്ങുന്നതിനായി സുനി തന്റെ സഹായം തേടിയിരുന്നുവെന്നും മാഡം പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്നു സുനി പറഞ്ഞിരുന്നുവെന്നും ഫെനി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ആ മാഡം താനല്ലെന്നും തന്നെ ആരും സംശയിക്കരുതെന്നും സരിതാ നായരും പറഞ്ഞിട്ടുണ്ട്.
Pulsar Suni, the main accused in the actress molesting case, allegedly handed over the memory card of the same to Kavya Madhavan's shop,
Suni's co-accused Vijeesh has been assigned to handover the memory card with the shop.
It is learned that the police conducted searches the last day to find the card on the basis of this statement.
Keywords: Feni Balakrishnan, Saritha Nair, Kavya Madhavan, Pulsar Suni
COMMENTS