നായികാ പദവിയില്‍ നില്‍ക്കെ, നിര്‍മാതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തു നടിയെ സുനി തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍...
നായികാ പദവിയില്‍ നില്‍ക്കെ, നിര്‍മാതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തു നടിയെ സുനി തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പുറത്തുവരുന്ന വിവരം_____________________________________________________________________________________________________
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : പള്‍സര്‍ സുനി രണ്ടു വര്‍ഷം മുന്‍പ് ക്വട്ടേഷന്‍ ഏറ്റെടുത്തു മാനഭംഗപ്പെടുത്തിയ നടി പൊലീസുമായി അന്വേഷണത്തിനു സഹകരിക്കാന്‍ തയ്യാറാണെന്നു റിപ്പോര്‍ട്ട്.നായികാ പദവിയില്‍ നില്‍ക്കെ, നിര്‍മാതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തു നടിയെ സുനി തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
അന്ന് ഈ വിവരം മലയാള സിനിമയില്‍ പലരും അറിഞ്ഞിരുന്നു. പക്ഷേ, നടിയെ പിന്തുണയ്ക്കാന്‍ താരസംഘടയായ അമ്മയുടെ നേതൃത്വം ഉള്‍പ്പെടെ തയ്യാറായതുമില്ല. ഇതോടെ നടി മാനസികമായി തകരുകയും സിനിമാരംഗം തന്നെ വിടുകയുമായിരുന്നുവെന്നാണ് പറയുന്നത്.
അന്ന് വിവരം പുറത്തറിഞ്ഞാലുണ്ടാകാവുന്ന മാനഹാനിയോര്‍ത്ത് നടി മൗനം പാലിക്കുകയായിരുന്നത്രേ. ഇപ്പോള്‍ പുതിയ കേസ് വന്നതോടെ നടിക്കു ധൈര്യം വന്നിട്ടുണ്ട്. പൊലീസിനു രഹസ്യമായി മൊഴി കൊടുക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.
ഈ നടി കൂടി അന്വേഷണ സംഘത്തോടു സഹകരിച്ചാല്‍ അത് പള്‍സര്‍ സുനി ഉള്‍പ്പെടെ പലരെയും കുടുക്കുന്നതിനുള്ള ശക്തമായ തെളിവായി മാറുമെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ പൊലീസ് താത്പര്യപൂര്‍വം മുന്നോട്ടു പോകുന്നുവെന്നാണ് കിട്ടുന്ന വിവരം.
കിളിരൂര്‍ പീഡനക്കേസുമായി ബന്ധമുള്ള നിര്‍മാതാവാണ് നടിയെ പീഡിപ്പിക്കാന്‍ അന്നു ക്വട്ടേഷന്‍ കൊടുത്തതെന്നാണ് അറിയുന്നത്. ഇതിന്റെ പിന്നിലെ കാരണങ്ങളും മറ്റും വ്യക്തമല്ല. ഈ നിര്‍മാതാവിനെ പൊലീസ് ഉടന്‍ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.
സുനി ക്വട്ടേഷന്‍ മാനഭംഗം നേരത്തേയും നടത്തി, കിളിരൂര്‍ പീഡനക്കേസിലെ ആരോപണ വിധേയനുവേണ്ടി മറ്റൊരു നടിയേയും പീഡിപ്പിച്ചു?
Keywords: Pulsar Suni, Crime, Actress, Sexual Abuse
COMMENTS