BREAKING NEWS
Search

സുനി ക്വട്ടേഷന്‍ മാനഭംഗം നേരത്തേയും നടത്തി, കിളിരൂര്‍ പീഡനക്കേസിലെ ആരോപണ വിധേയനുവേണ്ടി മറ്റൊരു നടിയേയും പീഡിപ്പിച്ചു?





റോയ് പി തോമസ്

കൊച്ചി: പള്‍സര്‍ സുനി ക്വട്ടേഷന്‍ മാനഭംഗം നടത്തുന്നത് ആദ്യമല്ലെന്ന് അന്വേഷക സംഘത്തിനു വ്യക്തമായ വിവരം ലഭിച്ചു. ഇതോടെ, ഈ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവിനു വേണ്ടി രണ്ടു വര്‍ഷം മുന്‍പ് സുനി ഇത്തരത്തിലൊരു ക്വട്ടേഷന്‍ നടപ്പാക്കിയിരുന്നു.

അന്നും ക്രൂരമായ മാനഭംഗത്തിനിരയായത് ഒരു നടി തന്നെയാണ്. ഇവരുടെ ദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിയിരുന്നു. മാനം  പോകുമെന്നു ഭയന്ന് നടി പരാതിപ്പെടാന്‍ തയ്യാറായില്ല. വന്‍ തുക നടിയില്‍ നിന്നു വാങ്ങി സുനി ദൃശ്യങ്ങള്‍ ഒളിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ പുതിയ കേസില്‍ സുനി അകത്താവുകയും പീഡിപ്പിക്കപ്പെട്ട നടി സധൈര്യം തനിക്കുണ്ടായ ദുരനുഭവം പൊലീസിനോടു പറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആദ്യം പീഡിപ്പിക്കപ്പെട്ട നടിയും അന്വേഷണത്തില്‍ പൊലീസിനോടു സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതിലും തെളിവു കിട്ടിയാല്‍ ഇപ്പോഴത്തെ കേസിലും പൊലീസിനു വലിയ പിന്‍ബലമാവും.

ഇപ്പോള്‍ വിദേശത്തു സ്ഥിരതാമസമാക്കിയ നടിയെ പീഡിപ്പിക്കാനും ശ്രമം നടന്നതായി പറയപ്പെടുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുനി നടപ്പാക്കിയ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞിട്ടാണോ ദിലീപ് ക്വട്ടേഷന്‍ സുനിയെ ഏല്‍പ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സുനി ക്വട്ടേഷന്‍ മാനഭംഗം നേരത്തേയും നടത്തി, കിളിരൂര്‍ പീഡനക്കേസിലെ ആരോപണ വിധേയനുവേണ്ടി മറ്റൊരു നടിയേയും പീഡിപ്പിച്ചു?