സ്വന്തം ലേഖകന്‍ കൊച്ചി : നടന്‍ ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നു പോസ്റ്റുകളുടെ പ്രളയം വന്നതിനു പിന്നില്‍ കൊച്ചിയിലെ...
സ്വന്തം ലേഖകന്‍
കൊച്ചി : നടന്‍ ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നു പോസ്റ്റുകളുടെ പ്രളയം വന്നതിനു പിന്നില്‍ കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സിയാണെന്ന് പൊലീസിനു വിവരം കിട്ടി.
കഴിഞ്ഞ ദിവസം മുതലാണ് പെട്ടെന്ന് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മാധ്യമ വിചാരണയെയും പോസ്റ്റുകളില്‍ കണക്കറ്റ് ശകാരിക്കുന്നുണ്ട്.
വന്‍ തുക പറ്റിക്കൊണ്ടാണ് ഈ ഏജന്‍സി ദൗത്യം ഏറ്റെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
നടന്‍ ആസിഫ് അലിയുടെ പേജില്‍ ഇവര്‍ നിരന്തരമായി നടത്തിയ ആക്രമണമാണ് പൊലീസ് ആദ്യം ശ്രദ്ധിച്ചത്. ദിലീപിനെതിരേ ആസിഫ് സംസാരിച്ച ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പേജില്‍ വന്‍ വിമര്‍ശനമായിരുന്നു.
മറ്റു ചിലരുടെ പേജുകളില്‍ തെറിയഭിഷേകവും നടന്നിട്ടുണ്ട്. വരുന്ന കമന്റുകള്‍ക്കെല്ലാം ഏകീകൃത സ്വഭാവമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഇതിനു പിന്നില്‍ ഒരു ഗ്രൂപ്പാണെന്നു വ്യക്തമായത്.
മോശം പരാമര്‍ശങ്ങളുടെ പേരില്‍ ആരും പരാതിപ്പെട്ടിട്ടില്ല. പരാതി ലഭിച്ചാലുടന്‍ സൈബര്‍ നിയമപ്രകാരം ഇവരെ പൊക്കാന്‍ തന്നെയാണ് പൊലീസ് തീരുമാനം. ഇതിനു വേണ്ട ഹോം വര്‍ക്കെല്ലാം പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ ഏജന്‍സിക്ക് ആരാണ് പണം കൊടുത്തതെന്നും പൊലീസ് തിരക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ച് സീനിയര്‍ സംവിധായകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ബൈജു കൊട്ടാരക്കര, വിനയന്‍, തുളസീദാസ്, ആര്‍.എസ്. വിമല്‍ എന്നിവരാണ് പ്രധാനമായും ദിലീപിനെ വിമര്‍ശിച്ചു രംഗത്തുവന്നത്.
അതിനു ബദലായി കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് നടന്മാരും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. സംവിധായകന്‍ വൈശാഖ്, നടന്‍ മുരളി ഗോപി, സിദ്ധിക്ക് എന്നിവരും ദിലീപിനു അനുകൂലമായി പ്രതികരിച്ചവരാണ്.
ദിലീപില്‍ നിന്നും ഇത്തരൊരു പ്രവൃത്തി പ്രതീക്ഷിക്കുന്നില്ലെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ മുന്‍വിധിയോടെ സമീപിക്കാന്‍ പാടില്ലെന്നുമാണ് താരങ്ങളും സംവിധായകരും പറഞ്ഞത്.
ഇതിനു പിന്നാലെയാണ് സിനിമയിലെ സഹപ്രവര്‍ത്തകരല്ലാത്തവരും ദിലീപിനെ പിന്തുണച്ചു കഴിഞ്ഞ ദിവസം മുതല്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കോടതി ശിക്ഷി്ക്കും വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നാണ് പോസ്റ്റുകളിലുള്ളത്.
ദിലീപിനെ അനുകൂലിച്ച് ആദ്യം എ്ത്തിയത് പി. സി. ജോര്‍ജ്ജ് എം.എല്‍.എ ആണ്. ദിലീപിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണ് പിസി.ജോര്‍്ജ്ജ് പറഞ്ഞത്. അതിനു പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിനെ പിന്തുണച്ചെത്തി.
ദിലീപിന്റെ അനിയന്‍ അനൂപും ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.
ദിലീപിനു അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി ആരോപിച്ച് മറ്റൊരു വിഭാഗവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇതിനിടെ ഇന്ന് രാവിലെ ആലുവ പൊലീസ് ക് ളബിനു മുന്നില്‍ ദിലീപിനെ അനുകൂലിച്ചു ഫ് ളക്‌സും പ്രത്യക്ഷപ്പെട്ടു.
Keywords: Dileep, Public Relations Agency, Kerala Police



COMMENTS