നടന്റെ മനം മാറ്റം സിനിമയിലെ സഹപ്രവര്‍ത്തകരെ അമ്പരപ്പിച്ചിരുന്നു. ഇതു പലരും പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നടന്റെ മനം മാറ്റത...
നടന്റെ മനം മാറ്റം സിനിമയിലെ സഹപ്രവര്‍ത്തകരെ അമ്പരപ്പിച്ചിരുന്നു. ഇതു പലരും പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നടന്റെ മനം മാറ്റത്തെക്കുറിച്ചു പൊലീസിനു വിവരം കിട്ടിയത് ഈ നടന്‍ പോസ്റ്റ് ചെയ്ത വീഡിയോ പിആര്‍ ഏജന്‍സിയുടെ ആളുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ്__________________________________________________________________________________________________________
കൊച്ചി: നടന്‍ ദിലീപിനെ അനുകൂലിച്ചു വീഡിയോ പോസ്റ്റു ചെയ്തതിന് ഒരു നടന് അഞ്ചു ലക്ഷം രൂപ പിആര്‍ ഏജന്‍സി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.
ദിലീപുമായി അകല്‍ച്ചയിലായിരുന്ന നടനാണ് പെട്ടെന്ന് അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തുവന്നതും ദിലീപിനെ ദൈവതുല്യനായി കാണുന്നുവെന്നും ദിലീപ് ജയില്‍ മോചിതനായി പുറത്തുവരുന്നതുവരെ താന്‍ അടക്കാനാവാത്ത സങ്കടത്തിലായിരിക്കുമെന്നുമൊക്കെ നടന്‍ പറഞ്ഞിരുന്നു.
നേരത്തേ ദിലീപ് നിമിത്തം തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും സിനിമാ ജീവിതം തന്നെ ഇല്ലാതായെന്നുമൊക്കെ പരിതപിച്ചിരുന്ന നടനാണ് പെട്ടെന്ന് ദിലീപിനു വേണ്ടി ജയ് വിളിച്ചു രംഗത്തു വന്നത്.
നടന്റെ മനം മാറ്റം സിനിമയിലെ സഹപ്രവര്‍ത്തകരെ അമ്പരപ്പിച്ചിരുന്നു. ഇതു പലരും പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നടന്റെ മനം മാറ്റത്തെക്കുറിച്ചു പൊലീസിനു വിവരം കിട്ടിയത് ഈ നടന്‍ പോസ്റ്റ് ചെയ്ത വീഡിയോ പിആര്‍ ഏജന്‍സിയുടെ ആളുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ്.
തുടര്‍ന്ന് പൊലീസ് ഈ വഴിക്ക് അന്വേഷണം ആരംഭിച്ചു. അന്വേഷണം നീണ്ടതോടെ നടന്‍ കുടുങ്ങുമെന്ന അവസ്ഥയായിരിക്കുകയാണ്. വാങ്ങിയ പണത്തെക്കുറിച്ചു തെളിവു കിട്ടിയാല്‍ നടനെ അറസ്റ്റു ചെയ്യുന്നതുള്‍പ്പെടെ നടപടികളുണ്ടായേക്കും.
ഇതേസമയം, ദിലീപിനു വേണ്ടി പ്രചാരവേല ചെയ്യാന്‍ പിആര്‍ ഏജന്‍സി രണ്ടു കോടി രൂപയ്ക്കാണ് കരാറെടുത്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതിനായി ഒരു ചലച്ചിത്ര നിര്‍മാതാവും രംഗത്തുണ്ടെന്നും സൂചനയുണ്ട്.
പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിനെ തുടന്ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘവും ഈ ഏജന്‍സിയുടെ റോളിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
COMMENTS