കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ കുടുക്കിയതു ജയില്‍ സൂപ്രണ്ടാണെന്നു പറഞ്ഞ പി.സി. ജോര്‍ജ് എംഎല്‍എയെ വിളിച്ചുവരുത്ത...
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ കുടുക്കിയതു ജയില്‍ സൂപ്രണ്ടാണെന്നു പറഞ്ഞ പി.സി. ജോര്‍ജ് എംഎല്‍എയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
എന്നാല്‍, തന്നെ ചോദ്യം ചെയ്യാന്‍ വരുമെന്നു പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് പിസി ജോര്‍ജ് തിരിച്ചടിക്കുകയും ചെയ്തു.
ജോര്‍ജിനെ ചോദ്യം ചെയ്യുന്ന കാര്യം ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജാണ് വെളിപ്പെടുത്തിയത്.
ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസില്‍ മറ്റ് ഗൂഢാലോചനയൊന്നുമില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.
കുറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുഴപ്പക്കാരാണെന്നു പരോക്ഷമായി പറയുകയും ചെയ്തതോടെ ജോര്‍ജിന് ഈ വിഷയത്തില്‍ സ്ഥാപിത താത്പര്യമെന്തെങ്കിലും ഉണ്ടോ എന്നുകൂടിയാണ് പൊലീസ് തിരയുന്നത്.
താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
COMMENTS