നടി ആക്രമിക്കപ്പെട്ട ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി അമ്പതോളം തവണ ദിലീപും മുകേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. നടി ആക്...
നടി ആക്രമിക്കപ്പെട്ട ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി അമ്പതോളം തവണ ദിലീപും മുകേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത വന്നതു മുതല്‍ പിറ്റേന്ന് ഉച്ചവരെയാണ് ഈ വിളികളെല്ലാം നടന്നിരിക്കുന്നത്. ഇതാണ് ഇത്രയും സംശയത്തിന് ഇട നല്കിയിരിക്കുന്നത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരായ കുരുക്കു മുറുകുന്നു. നടി ആക്രമിക്കപ്പെട്ട ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി അമ്പതോളം തവണ ദിലീപും മുകേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയതാണ് കൊല്ലം എംഎല്‍എയ്ക്കു വിനയായിരിക്കുന്നത്.
ദിലീപിന്റെ എല്ലായ്‌പോഴും ഉപയോഗിക്കുന്ന നമ്പരിലും മറ്റൊരു നമ്പരിലും മാറിമാറി വിളിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ, ഈ വിഷയത്തില്‍ മുകേഷിനു മറുപടി നല്കാതെ വയ്യെന്നായിട്ടുണ്ട്.
മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും വിളിച്ചെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, തന്നെ പൊലീസ് വിളിച്ചിട്ടില്ലെന്നും തനിക്കു ഗൂഢാലോചനയുമായി ഒരു പങ്കുമില്ലെന്നും മുകേഷ് പറഞ്ഞു.
ദിലീപിനെ സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും ഇത്രയും വലിയ തെറ്റു ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മുകേഷ് ഇന്നലെ പറഞ്ഞത്. ദിലീപിനെ വിശ്വസിച്ചു പോയി. തെറ്റുകാരനെന്ന് അറിഞ്ഞപ്പോള്‍ അപലപിച്ചുവെന്നും മുകേഷ് പറഞ്ഞിരുന്നു.
പള്‍സര്‍ സുനി ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ല. അമിത വേഗത്തെ തുടര്‍ന്നാണ് സുനിലിനെ തന്റെ ഡ്രൈവര്‍ സ്ഥാനത്തു നിന്നു മാറ്റിയത്. തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും മുകേഷ് പറഞ്ഞു.
ഇതേസമയം, മുകേഷ് എംഎല്‍എയോട് അടിയന്തരമായി കൊല്ലത്ത് എത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. കാസര്‍കോട്ടായിരുന്ന മുകേഷ് അവിടെനിന്നു ധൃതിപ്പെട്ട് കൊല്ലത്തെത്തിയാണ് ദിലീപിനെതിരേ സംസാരിച്ചത്. ഇതു പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമായിരുന്നു.
ഇതിനിടെ, ദിലീപുമായുള്ള മുകേഷിന്റെ ഇടപാടുകളെക്കുറിച്ചു പൊലീസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനു വ്യക്തമായ വിവരം കൊടുത്തു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മുകേഷിനെ ഇന്നലെ കൊല്ലത്തു വിൡച്ചുവരുത്തിയത്.
ഫോണ്‍ വിളികളുടെ പൊരുള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയും മുകേഷിനോടു ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു മാനക്കേടുണ്ടാവുന്ന എന്തെങ്കിലും വഴിത്തിരിവുണ്ടായാല്‍ എംഎല്‍എ സ്ഥാനം പോലും പ്രശ്‌നത്തിലാവുമെന്നും ജില്ലാ കമ്മിറ്റി നടനു മുന്നറിയിപ്പു കൊടുത്തതായാണ് അറിയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ചതിന് മുകേഷിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു പാര്‍ട്ടിയേയും വിഷമവൃത്തത്തിലാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട വാര്‍ത്ത വന്നതു മുതല്‍ പിറ്റേന്ന് ഉച്ചവരെയാണ് ഈ വിളികളെല്ലാം നടന്നിരിക്കുന്നത്. ഇതാണ് ഇത്രയും സംശയത്തിന് ഇട നല്കിയിരിക്കുന്നത്.
സംഭവം അറിഞ്ഞിട്ടും ഒളിച്ചുവച്ചതിനാണ് ദിലീപിന്റെ ചങ്ങാതി നാദിര്‍ഷായെ പൊലീസ് കുടുക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ സംഭവവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കില്‍ ജനപ്രതിനിധി എന്ന നിലിയില്‍ മുകേഷിന്റെ ഉത്തരവാദിത്വം കൂടുതലായിരിക്കും.
Keywords: Mukesh, Kollam MLA , actor Dileep , Kasaragod, Kodiyeri Balakrishnan, district committee, cpm
COMMENTS