സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ഓടുന്ന കാറില്‍ നഗരത്തില്‍ ചുറ്റി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ താരം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊല...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ഓടുന്ന കാറില്‍ നഗരത്തില്‍ ചുറ്റി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ താരം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു.
ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാവിലെ പതിനൊന്നിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിപ്പിച്ചത്.
കാവ്യയെ നേരത്തേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാക്കനാട്ട് കാവ്യ നടത്തുന്ന ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്പിച്ചതായി പള്‍സര്‍ സുനി മൊഴി കൊടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും നിര്‍ഭയകേസില്‍ സംഭവിച്ചതിലും ഗുരുതരമായ പീഡനവും അതിനൊപ്പം ഗൂഢാലോചനയുമാണ് നടന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പറഞ്ഞതിനു പിന്നാലെയാണ് കാവ്യയേയും ചോദ്യം ചെയ്തിരിക്കുന്നത്.
Keywords: Police, Crime, Kavya Madhavan
COMMENTS