കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ, നടി മഞ്ജു വാര്യരോട് അമേരിക്കന്‍ യാത്ര ഒഴിവാക്കാന്‍ പ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ, നടി മഞ്ജു വാര്യരോട് അമേരിക്കന്‍ യാത്ര ഒഴിവാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ന്യൂ യോര്‍ക്കിലും ഷിക്കാഗോയിലുമായി രണ്ട് അവാര്‍ഡ് സമര്‍പ്പണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായിരുന്നു മഞ്ജു പോകാനിരുന്നത്. ഇതിനിടയ്ക്കാണ് പൊലീസിന്റെ നിര്‍ദ്ദേശം വന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബന്ധമൊഴിഞ്ഞ ദിലീപിനെതിരേ, കേസില്‍ മഞ്ജു പ്രധാന സാക്ഷിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ വാര്‍ത്ത പിന്നീട് മഞ്ജുവുമായി അടുത്ത കേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കേസന്വേഷണത്തിനു ചുക്കാന്‍ പിടിക്കുന്ന ആലുവ റൂറല്‍ എസ്പി എവി ജോര്‍ജും പറഞ്ഞിരുന്നു.
ഇതിനിടെയാണ് മഞ്ജുവിനോടു നാട്ടില്‍ തങ്ങാന്‍ പൊലീസ് പറഞ്ഞതായി വാര്‍ത്ത പരക്കുന്നത്.
എന്നാല്‍, മഞ്ജു വിദേശയാത്ര റദ്ദാക്കിയതായി നടിയുടെ വക്താവ് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ നിമിത്തമാണ് യാത്ര റദ്ദാക്കിയതെന്നാണ് കാരണമായി പറുന്നതത്രേ.
കേസില്‍ മഞ്ജു വാര്യരില്‍ നിന്ന് എഡിജിപി ബി സന്ധ്യ നേരത്തേ മൊഴിയെടുത്തിരുന്നു. ദിലീപ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ പല വിവരങ്ങളും മഞ്ജുവില്‍ നിന്നു പൊലീസിനു കിട്ടിയതായും സൂചനയുണ്ട്.
ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.
Actress Manju Warrier has been asked by the police to avoid the planned US trip.
Manju went on to participate in two award dedication programs in New York and Chicago.
Keywords: Manju, Dileep, Aluva Rural SP AV George, foreign trip, cancelation , shooting schedule, ADGP B Sandhya, Manju Warrier, High Court
COMMENTS