തിരുവനന്തപുരം: മുഖ്യമന്ത്രി 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞ് ആട്ടിയിറക്കിയപ്പോള്‍ മിണ്ടാതെ പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകരെ പരിഹസ...
തിരുവനന്തപുരം: മുഖ്യമന്ത്രി 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞ് ആട്ടിയിറക്കിയപ്പോള്‍ മിണ്ടാതെ പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
'കടക്കൂ പുറത്ത്' എന്ന് പറഞ്ഞപ്പോള്‍ തിരിഞ്ഞുനിന്ന് 'സൗകര്യമില്ല എന്ന്' പറയാതിരുന്നതെതെന്തെന്നാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.
സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:
'കടക്കൂ പുറത്ത്' എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞുനിന്ന് 'സൗകര്യമില്ല എന്ന്' ആരും പറഞ്ഞില്ല എന്നുള്ളതും പ്രശ്‌നം തന്നെയാണ്. പലരും പുറത്തിറങ്ങിനിന്ന് അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമപ്രവര്‍ത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിയായിരുന്നു കടക്കൂ പുറത്ത് എന്നുപറഞ്ഞതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുമായിരുന്നുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ രൂക്ഷമായ വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്നതിനിടെയാണ് സുരേന്ദ്രന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
Keywords: Pinarayi Vijayan, CPM, BJP, K Surendran
COMMENTS