കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ ക്രൂരമായ പീഡനത്തിനിരയായ നടിയെ അധിക്ഷേപിച്ചുകൊണ്ട് പി.സി. ജോര്‍ജ് എംഎല്‍എ വീണ്ടും രംഗത്ത്. യുവനടി ...

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ ക്രൂരമായ പീഡനത്തിനിരയായ നടിയെ അധിക്ഷേപിച്ചുകൊണ്ട് പി.സി. ജോര്‍ജ് എംഎല്‍എ വീണ്ടും രംഗത്ത്.
യുവനടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നു പറയുന്നതിന്റെ തൊട്ടടുത്ത ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും ജോര്‍ജ് പറഞ്ഞു.
തുടക്കം മുതല്‍ ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലാണ് പിസി ജോര്‍ജ് നിലപാടെടുത്തിട്ടുള്ളത്.
ദിലീപിനെതിരെ ജയില്‍ അധികൃതര്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേസമയം, പി.സി. ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അന്വേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതും ജോര്‍ജിനെ പ്രകോപിപ്പിച്ിചരുന്നു.
Keywords: Dileep, PC George, Actress, Dileep
COMMENTS