എല്ലാവരും നടിക്ക് അനുകൂലമായി നിന്ന വേളയില്‍ ദിലീപ് വാര്‍ത്താലേഖകരോടു സംസാരിക്കവേ നടിക്കെതിരേ നടത്തിയ പരാമര്‍ശം തന്നെ പ്രതിയുടെ മനോനില...
എല്ലാവരും നടിക്ക് അനുകൂലമായി നിന്ന വേളയില്‍ ദിലീപ് വാര്‍ത്താലേഖകരോടു സംസാരിക്കവേ നടിക്കെതിരേ നടത്തിയ പരാമര്‍ശം തന്നെ പ്രതിയുടെ മനോനില വ്യക്തമാക്കുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടക്കുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി അറസ്റ്റിലായ നടന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചു.
കേസ് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിന് ജാമ്യം കൊടുക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുക്കുയായിരുന്നു.
എല്ലാവരും നടിക്ക് അനുകൂലമായി നിന്ന വേളയില്‍ ദിലീപ് വാര്‍ത്താലേഖകരോടു സംസാരിക്കവേ നടിക്കെതിരേ നടത്തിയ പരാമര്‍ശം തന്നെ പ്രതിയുടെ മനോനില വ്യക്തമാക്കുന്നു.
ദിലീപ് ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടക്കുന്നു. ഇത് കൂലിക്ക് ആളെ വച്ചു ചെയ്യിക്കുന്നതാണെന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം കൊടുക്കുന്നത് ബുദ്ധിയാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇതേസമയം, ദിലീപിന്റെ രണ്ടു ഫോണുകളും പ്രതിഭാഗം മുദ്രവച്ച് കോടതിയെ ഏല്‍പ്പിച്ചു. ഇതു പൊലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവു നശിപ്പിക്കപ്പെടുമെന്നു കരുതിയാണ് കോടതിയെ നേരിട്ടേല്‍പ്പിക്കുന്നതെന്നും പ്രതിഭാഗം വ്യക്തമാക്കി.
എന്നാല്‍, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മറ്റും ഫോണുകളിലായിരുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന്റെ ഫോണ്‍ കൈമാറിയതില്‍ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇതേസമയം, ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന സംശയത്തിലാണ് റെയ്ഡ്.
Actor Dileep denied bail. The court has accepted the prosecution's argument that Dileep's bail plea will affect the case.
Even when Dilip is in jail, there is a big campaign in the media for him. It is doubtful that this will be done by paying. The prosecution also argued that giving bail to Dileep was not a wise one.
Meanwhile, Dileep's two phones were handed over to the court.
Keywords: Dileep, police raid, Aluva, actresses
COMMENTS