കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായും കസ്റ്റഡിയിലെന്നു സൂചന. ഇക്കാര്യം...
കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായും കസ്റ്റഡിയിലെന്നു സൂചന.
ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. എന്നാല്‍, കസ്റ്റഡിയിലുള്ള നാദിര്‍ഷായെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദിലീപിനൊപ്പം നാദിര്‍ഷായേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ പുറത്തുവിട്ടിട്ടില്ല.
ദിലീപിന്റെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയതിനാല്‍ അദ്ദേഹത്തെ ഇന്നു തന്നെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുകയാണ്. നാദിര്‍ഷായുടെ അറസ്റ്റ് വൈകി രേഖപ്പെടുത്തിയാല്‍ നാളെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയാകും.
ദിലീപിന്റെ ഉറ്റ ചങ്ങാതിയും ബിസിനസ് പങ്കാളിയുമാണ് നാദിര്‍ഷാ. അറസ്റ്റിലായാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനും പങ്കെന്ന് ഉറപ്പിക്കാം.
Keywords: Dileep, Nadirsha, Actress Molesting Case
COMMENTS