മുംബയ്: ട്രെയിനില്‍ തങ്ങള്‍ക്കു മുന്നിലിരുന്ന സ്വയം ഭോഗം ചെയ്ത യുവാവിനെ വീഡിയോയില്‍ പകര്‍ത്തി യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെ...
മുംബയ്: ട്രെയിനില്‍ തങ്ങള്‍ക്കു മുന്നിലിരുന്ന സ്വയം ഭോഗം ചെയ്ത യുവാവിനെ വീഡിയോയില്‍ പകര്‍ത്തി യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ കാമവെറിയന്‍ അറസ്റ്റിലാവുകയും ചെയ്തു.
ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാസിക്കിലേക്കുള്ള തപോവന്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. അശോക് രമേശ് പ്രധാനാണ് അറസ്റ്റിലായത്.
വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു സംഭവം. ട്രെയിനില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു. യുവതികള്‍ കയറിവന്നപ്പോള്‍ ഇയാള്‍ അവര്‍ കാണ്‍കെ സ്വയം ഭോഗം ചെയ്യുകയായിരുന്നു.
തങ്ങള്‍ക്കു മുന്നില്‍ ഒരു കൂസലുമില്ലാതെയിരുന്ന് ഈ പ്രവൃത്തി ചെയ്യുന്ന യുവാവിന് ഒരു പണി കൊടുക്കാന്‍ തന്നെ യുവതികള്‍ തീരുമാനിച്ചു. അവര്‍ ഫോണില്‍ രംഗം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായി.
ആറു മണിക്കൂറിനുള്ളില്‍ റെയില്‍വേ പൊലീസ് ആളെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
Keywords: young man , woman, video, social media, Choprapati Shivaji Terminus, Railway Station, Tapovan Express , Nashik, viral, railway police
COMMENTS