ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ഫൈനലില്‍ ക്രൊയേഷ്യയുടെ മരീന്‍ സിലിച്ചിനെ നേരിടുന്നത് സാക്ഷാല്‍ റോജര്‍ ഫെഡറര്‍. രണ്ടാം സെമിയില്‍ ചെക്...
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ഫൈനലില്‍ ക്രൊയേഷ്യയുടെ മരീന്‍ സിലിച്ചിനെ നേരിടുന്നത് സാക്ഷാല്‍ റോജര്‍ ഫെഡറര്‍.
രണ്ടാം സെമിയില്‍ ചെക്ക് താരം ടോമാസ് ബെര്‍ഡിക്കിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 11 ാം സീഡ് ബെര്‍ഡിക്കിനെ ഫെഡറര്‍ വീഴ്ത്തിയത്. സ്‌കോര്‍: 7-6 (7-4), 7-6 (7-4), 6-4.
35 കാരനായ സ്വിസ് താരത്തിന്റെ 11ാം വിബിംള്‍ഡണ്‍ ഫൈനലാണിത്.
അമേരിക്കയുടെ സാം ക്വറിയെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യന്‍ താരം സിലിച്ച് ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു സിലിച്ച് വിജയിച്ചത്. സ്‌കോര്‍: 6-7(6-8),6-4, 7-6(7-3), 7-5.
Keywords: Roger Federer , Croatia, Wimbledon final, Czech star, Tomas Berdych , semi-final, straight sets, Silchio, US Sam Querrey, PV Sindhu
COMMENTS