റോയ് പി തോമസ് കൊച്ചി: നാടൊട്ടുക്കുയര്‍ന്ന വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും തുടര്‍ന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ...
റോയ് പി തോമസ്
കൊച്ചി: നാടൊട്ടുക്കുയര്‍ന്ന വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും തുടര്‍ന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ നടനും എംപിയുമായ ഇന്നസെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.താരസംഘടനയിലെ പ്രമുഖരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും രാജിസന്നദ്ധത ഇന്നസെന്റ് അറിയിച്ചെന്നാണ് സൂചന.
സംഘടന പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ രാജിവച്ചു പോകരുതെന്നാണ് ഇരുവരും ഇന്നസെന്റിനെ ഉപദേശിച്ചതെന്നറിയുന്നു.
എന്നാല്‍, താന്‍ ഇടതു പാര്‍ട്ടികളുടെ പിന്തുണയോടെ ജയിച്ചുവന്ന എംപിയാണെന്നും സംഘടനയില്‍ ചിലരെ മാത്രം പിന്തുണയ്ക്കുന്ന നേതാവാണെന്നു മുദ്രകുത്തപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നഉം ഇന്നസെന്റ് പറഞ്ഞതായാണ് അറിയുന്നത്.
സംഘടന ചിലര്‍ക്കു വേണ്ടി മാത്രമാണെന്നും പ്രതിസന്ധിയില്‍ പെടുന്ന താരങ്ങളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് കെബി ഗണേശ് കുമാര്‍ കൊടുത്ത കത്താണ് ഇന്നസെന്റിനെ ഇരുത്തിച്ചിന്തിപ്പിച്ചത്.
സംഘടന പിരിച്ചുവിടണമെന്നാണ് ഗണേശ് ആവശ്യപ്പെട്ടത്. ഇതിനെക്കുറിച്ചു ചര്‍ച്ചചെയ്‌തെന്നു പറയുമ്പോഴും കാര്യമായ ചര്‍ച്ചയൊന്നും കഴിഞ്ഞ യോഗത്തിലുണ്ടായില്ലെന്നാണ് അറിയുന്നത്.
സംഘടനയിലുണ്ടായിരിക്കുന്ന പടലപ്പിണക്കത്തില്‍ മമ്മൂട്ടി അതീവദുഃഖിതനാണ്. ചില ഇടങ്ങളില്‍ തന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടതിലും അദ്ദേഹത്തിന് ദുഃഖമുണ്ട്. ഇക്കാരണത്താല്‍ തന്നെ സംഘടനയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ പോലും മനസ്സില്ലാത്ത അവസ്ഥയിലാണ് മെഗാതാരം.
മോഹന്‍ലാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. അദ്ദേഹം കടുത്ത മൗനത്തിലാണ്. മൗനത്തില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ നിലപാട് വായിച്ചെടുക്കാനാവും.
ഇത്തരമൊരു ഘട്ടത്തില്‍ അമ്മയുടെ ഭാരവാഹികള്‍ ഒന്നാകെ മാറി പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്തായാലും നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് കഴിയുന്നതോടെ താരസംഘടനയിലും എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
Innocent, the actor and MP, is planning to resign as president of Amma after being criticized for his controversial stands.
Actor Innocent has conveyed his plans to resignation with Mammooty and Mohanlal. Both actors advised Innocent not to resign in the face of the crisis.
However, Mammootty is deeply disturbed in the present scenario. Mohanlal has not responded to the present crisis. He is in a moodless silence.
Keywords: Amma, Mohanlal, Mammootty, Innocent, Actor, Dileep
COMMENTS