ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി അടുത്ത മാര്‍ച്ചില്‍ എടുത്തുകളയാനും ഇതിന്റെ ഭാഗമായി മാസം നാലുരൂപ വീതം വര്‍ധിപ്പിക്കാനും കേ...
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി അടുത്ത മാര്‍ച്ചില്‍ എടുത്തുകളയാനും ഇതിന്റെ ഭാഗമായി മാസം നാലുരൂപ വീതം വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കന്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം കൊടുത്തുവെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മേയ് മുപ്പതിന് കേന്ദ്രം ഇതു സംബന്ധിച്ച് ഉത്തരവിറക്കുകയും ജൂണ്‍ ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തിലെത്തുകയും ചെയ്തു. ഈ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
രണ്ടുതവണ പെട്രോളിയം കന്പനികള്‍ പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. 32 രൂപയുടെ വര്‍ധനയാണ് ഇതിനുശേഷം ഉണ്ടായത്.
മാസം നാലു രൂപ വച്ചു കൂടുമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും കണക്കുകള്‍ ഇതൊന്നുമല്ല വ്യക്തമാക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച്, കഴിഞ്ഞമാസം ഡല്‍ഹിയില്‍ 419.18 രൂപയ്ക്കു ലഭിച്ചിരുന്ന സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് ഇപ്പോള്‍ 477.46 രൂപ വിലയായിട്ടുണ്ട്. അതായത് 58.28 രൂപ കൂടിക്കഴിഞ്ഞു.
എട്ടു മാസം കഴിയുമ്പോള്‍ വില 564 രൂപയായി ഉയരും. 144.82 രൂപയായിരിക്കും പോക്കറ്റില്‍ നിന്ന് അധികം പോവുകയ. അപ്പോള്‍ മന്ത്രി പറഞ്ഞത് മറ്റൊരു കണക്കാണെന്നു വ്യക്തമാവും.
12 സിലിണ്ടറുകളാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്.
Kywords: Subsidy, Gas, IOC, HP Gas
COMMENTS