റോയ് പി തോമസ് കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിവസങ്ങള്‍ക്കു മുന്പു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയെ പ്രതി...
റോയ് പി തോമസ്
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിവസങ്ങള്‍ക്കു മുന്പു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയെ പ്രതിരോധിച്ച് തങ്ങള്‍ ഒറ്റക്കെട്ടാണെന്നു പറഞ്ഞ നടനും എംഎല്‍എയുമായ കെബി ഗണേശ് കുമാര്‍ രണ്ടു ദിവസം കഴിഞ്ഞ് സംഘടന തന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നതിനു പിന്നില്‍ ചേരിപ്പോര്.നടന്‍ ദിലീപുമായി അതിരറ്റ ആത്മബന്ധമുള്ളയാളാണ് ഗണേശ്. ഇപ്പോള്‍ സംഘടനയില്‍ ചേരിതിരിവുണ്ടാവുകയും ഒരു വിഭാഗം നടിക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നു. മറ്റൊരു ചേരി ദിലീപിനു വേണ്ടി വാദിക്കുകയാണ്. ഇതിനിടെ ഒരു കൂട്ടര്‍ നിഷ്പക്ഷരായി നില്‍ക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ രംഗത്ത് വിഎസ് അച്യുതാനന്ദന്‍ മുതല്‍ എംഎം ഹസ്സന്‍ വരെയുള്ളവര്‍ താരസംഘടനയ്‌ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് ദിലീപിനെ അന്ധമായി പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തത്. ഈ പശ്ചാത്തലത്തിലാണ് ഗണേശ് കത്തെഴുതിയതെന്നാണ് അറിയുന്നത്.
ദിലീപിനെ മാത്രം പിന്തുണച്ച് രംഗത്തുവരുന്നത് ജനപ്രതിനിധി എന്ന നിലയില്‍ തന്റെ ഇമേജിനെ ബാധിക്കുമെന്നതിനാലാണ് നടിക്കും കൂടി വേണ്ടി സംസാരിച്ചുകൊണ്ട് ഗണേശ് പത്തു പേജ് വരുന്ന കത്ത് അമ്മയുടെ അദ്ധ്യക്ഷനായ ഇന്നസെന്റിന് അയച്ചിരിക്കുന്നത്.
കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോഴും സഹപ്രവര്‍ത്തകനെ മാധ്യമങ്ങള്‍ വേട്ടയാടുന്‌പോഴും നിസ്സംഗത പാലിച്ച അമ്മ കപടമാതൃത്വം ഒഴിയണം.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ താന്‍ ഇന്നസെന്റിനെ വിളിച്ച് ശക്തമായ നടപടിക്ക് ആവശ്യപ്പെട്ടു. ഒരു പൊതുയോഗത്തിലും മമ്മൂട്ടിയുടെ വീട്ടില്‍ചേര്‍ന്ന രഹസ്യയോഗത്തിലും നടപടി ഒതുക്കാനാാണ് ഇന്നസെന്റ് ശ്രമിച്ചത്.
ഇന്നസെന്റ് വിഷയത്തില്‍ ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്കു പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണം. ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടന അപ്രസക്തമാണ്.
മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടി. അപ്പോഴും അമ്മ നിസ്സംഗത പാലിച്ചു. ദിലീപിനെതിരേയുള്ള തെറ്റായ നീക്കങ്ങളോടു പ്രതികരിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിനെ 'അമ്മ' സംരക്ഷിച്ചില്ല, അദ്ദേഹത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചില്ല.
അപ്പോഴും അമ്മ നേതൃത്വം തിരശീലയ്ക്കു പിന്നിലൊളിച്ചു. ഈ സാഹചര്യത്തില്‍ അമ്മ പിരിച്ചുവിടുകയും അവരവരുടെ കാര്യം അവരവര്‍ നോക്കാന്‍ പറയുകയും ചെയ്യുന്നതാവും മാന്യത. ഇത്തരമൊരു സംഘടന സിനിമയ്ക്കു നാണക്കേടാണ്.
പുതിയ വിവാദത്തോടെ അമ്മയിലെ ചേരിപ്പോര് മറനീക്കി പുറത്തുവരികയാണ്. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Actor KB Ganesh Kumar wanted to dismiss the Amma organization. Ganesh is a close associate of actor Dileep.
Political leaders from VS Achuthanandan to M. Hassan responded strongly against the star organization. This led to a section that does not need to blindly support Dileep. It is in this context that Ganesh wrote the letter.
Keywords: Amma, KB Ganesh Kumar, Dileep, Mammootty, Innocent, Mohanlal
COMMENTS