കാമുകനെ പൊലീസ് വട്ടവടയില്‍ നിന്നു പൊക്കി. താനുദ്ദേശിക്കുന്ന പെണ്‍കുട്ടിയല്ല ഇതെന്ന് കാമുകന്‍ പറഞ്ഞു. പ്രൊഫൈലില്‍ കുട്ടി കൊടുത്തിരിക്ക...
കാമുകനെ പൊലീസ് വട്ടവടയില്‍ നിന്നു പൊക്കി. താനുദ്ദേശിക്കുന്ന പെണ്‍കുട്ടിയല്ല ഇതെന്ന് കാമുകന്‍ പറഞ്ഞു. പ്രൊഫൈലില്‍ കുട്ടി കൊടുത്തിരിക്കുന്നത് മറ്റൊരു ചിത്രമാണ്. ഇതു കണ്ടാണ് പ്രണയിച്ചതെന്നും കാമുകന്‍ പറഞ്ഞു________________________________________________________________________________
അടിമാലി: ഫേസ് ബുക്കില്‍ പരിചയപ്പെട്ട കാമുകനെ തേടി തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് ഇടുക്കിയിലെ അടിമാലിയിലെത്തിയ പതിനേഴുകാരിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ നിമിത്തം അപകടമൊന്നും കൂടാതെ രക്ഷിതാക്കളെ ഏല്പിക്കാനായി.
പെണ്‍കുട്ടി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടത് മൂന്നാര്‍ വട്ടവടയിലെ റിസോര്‍ട്ട് ജീവനക്കാരനെയായിരുന്നു. ഇയാള്‍ കുറുപ്പംപടി സ്വദേശിയാണ്.
പരിചയം പതുക്കെ പ്രണയത്തിനു വഴിമാറി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്നായി പെണ്‍കുട്ടി.
കഴക്കൂട്ടത്തേയ്ക്കു താന്‍ വരാമെന്നും അവിടെവച്ചു കാണാമെന്നും യുവാവ് പറഞ്ഞു. പക്ഷേ, പറഞ്ഞ സമയത്ത് യുവാവ് വരാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി കാമുകനെ തിരഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച മൊത്തം യുവാവിനെ തേടി എറണാകുളം ജില്ലയില്‍ അലഞ്ഞ പെണ്‍കുട്ടി, കാമുകന്‍ വട്ടവടയിലുണ്ടെന്നു മനസ്സിലാക്കി അവിടേക്കു പുറപ്പെട്ടു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെ അടിമാലിയില്‍ ബസ്സിറങ്ങിയ പെണ്‍കുട്ടി പരിഭ്രാന്തയായി കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം തിരക്കി.
കുട്ടിയുടെ മറുപടിയില്‍ പന്തികേടു തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കാമുകനെ തിരഞ്ഞാണ് വന്നതെന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ഇതിനിടെ കാമുകനെ പൊലീസ് വട്ടവടയില്‍ നിന്നു പൊക്കി. അപ്പോഴാണ് താനുദ്ദേശിക്കുന്ന പെണ്‍കുട്ടിയല്ല ഇതെന്ന് കാമുകന്‍ പറഞ്ഞു. പ്രൊഫൈലില്‍ കുട്ടി കൊടുത്തിരിക്കുന്നത് മറ്റൊരു ചിത്രമാണ്. ഇതു കണ്ടാണ് പ്രണയിച്ചതെന്നും കാമുകന്‍ പറഞ്ഞു.
ഇതിനിടെ കഴക്കൂട്ടത്തുനിന്നു കുട്ടിയുടെ രക്ഷിതാക്കള്‍ എത്തി. കാമുകനെതിരേ കേസെടുക്കാന്‍ വകുപ്പൊന്നുമില്ലാത്തതിനാല്‍ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
Keywords: Kerala, Love, Facebook, Facebooklove, Munnar, Vattavada, Kazhakkuttam
COMMENTS