അഭിനന്ദ് ന്യൂഡല്‍ഹി : സ്ത്രീധന പീഡന കേസുകളില്‍ നേരിട്ടു നിജസ്ഥിതി ഉറപ്പുവരുത്താതെ ആരോപണ വിധേയരായവരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോ...
അഭിനന്ദ്
ന്യൂഡല്‍ഹി : സ്ത്രീധന പീഡന കേസുകളില്‍ നേരിട്ടു നിജസ്ഥിതി ഉറപ്പുവരുത്താതെ ആരോപണ വിധേയരായവരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.ഭര്‍ത്താക്കന്‍മാരെയും ബന്ധുക്കളെയും ഈ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്ത്രീകള്‍ കുരുക്കിലാക്കുന്നതു സംബന്ധിച്ച പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.
മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ഭര്‍ത്താവിന്റെ ബന്ധുക്കളെ അകാരണമായി പ്രതിക്കൂട്ടിലാക്കി അറസ്റ്റുചെയ്യിക്കുന്ന പ്രവണത വര്‍ദ്ധിച്ചതായി കോടതി വിലയിരുത്തി.
ജസ്റ്റിസുമാരായ എകെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നിരപരാധികളുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരം കേസുകളെന്നു കോടതി വിലിയിരുത്തി.
ഇത്തരം പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഓരോ ജില്ലയിലും കുടുംബക്ഷേമ സമിതി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. എല്ലാ പരാതികളും കൃത്യമായി പരിശോധിച്ച് നിയമനടപടിക്ക് വിധേയമാക്കണം.
വിവാഹിതരായ സ്ത്രീകള്‍ പീഡനത്തിനിരയായതായി തെളിയിക്കപ്പെട്ടാല്‍ 498 എ വകുപ്പ് പ്രകാരം കേസെടുക്കാം.
പൊലീസിനും മജിസ്‌ട്രേറ്റിനും ലഭിച്ച എല്ലാ പരാതികളും കുടുംബക്ഷേമ സമിതിക്ക് കൈമാറണം. കക്ഷികളുമായി സമിതി ഇടപെട്ടതിനു ശേഷം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഒരു ഒരു നടപടിയും ആരോപണവിധേയര്‍ക്കു മേല്‍ സ്വീകരിക്കരുത്.
നിലവില്‍ ആരോപണ വിധേയരുടെ മൊഴി മുഖവിലയ്‌ക്കെടുക്കാതെയാണ് ഇത്തരം കേസുകളില്‍ നടപടി എടുത്തിരുന്നത്. ആ രീതി മാറ്റുകയാണെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.
498 എ പ്രകാരം കേസെടുക്കുന്നതോടെ ആരോപണ വിധേയര്‍ക്കു മാത്രമല്ല ദോഷം. പറഞ്ഞ് ഒതുക്കാമായിരുന്ന ചില കുടുംബ പ്രശ്‌നങ്ങള്‍ പോലും ഈ വകുപ്പു പ്രകാരം കേസെടുക്കുന്നതോടെ അപരിഹാര്യമാവുകയും ബന്ധം പിരിയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. വരുംവരായ്കകള്‍ നോക്കാതെയുള്ള ഇത്തരം നടപടികള്‍ ഇരുകൂട്ടര്‍ക്കും ദോഷമുണ്ടാക്കുന്നതായി കോടതി വിലയിരുത്തി.
സെക്ഷന്‍ 498 എ പ്രകാരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പൊലീസ് ഓഫീസര്‍മാരെ നിയോഗിക്കാനും സംസ്ഥാനങ്ങളോടു കോടതി നിര്‍ദ്ദേശിച്ചു.
The Supreme Court has ruled that the accused should not be arrested immediately in the dowry torture cases.
The order was followed by a widespread complaints of abuse of the law.
A bench comprising Justices AK Goel and UL Lalit, observed that such cases causing violation of human rights of innocent people.
The Supreme Court has directed all states to establish a family welfare committee in each district. All complaints should be properly checked and legalized through the committee.
All the complaints received by the police and the magistrate must be forwarded to the Family Welfare Committee. Do not take any action against any of the parties unless the committee submits the report after the intervention.
Keywords: Justices AK Goel , UL Lalit, court , order , 498A Cases, relationship , dowry
COMMENTS