മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം എന്നിങ്ങനെ സൂപ്പര്‍ താരങ്ങളെ നായകരാക്കി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് തുളസീദാസ്. എന്നാല്‍, ക...
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം എന്നിങ്ങനെ സൂപ്പര്‍ താരങ്ങളെ നായകരാക്കി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് തുളസീദാസ്. എന്നാല്‍, കുറേ നാളുകളായി തുളസീദാസിനു സിനിമകളൊന്നുമില്ല. അതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നു.
മലയാള സിനിമയിലെ ശക്തനായി വിലസിയ ദിലീപിന്റെ പകയാണ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നാണ് ഈ മുതിര്‍ന്ന സംവിധായകന്‍ പറയുന്നത്.
കുട്ടനാടന്‍ എക്‌സ്പ്രസ് എന്ന ചിത്രം ചെയ്യാനാണ് തുളസീദാസും നിര്‍മ്മാതാവ് ഉള്ളാട്ടില്‍ ശശിധരനും ദിലീപിനെ സമീപിച്ചത്. സ്ഥലം വാങ്ങാനായി നിര്‍മ്മാതാവിനോട് ദിലീപ് 25 ലക്ഷം രൂപ കടം ചോദിച്ചു. പണം നല്‍കാമെന്ന് നിര്‍മ്മാതാവ് സമ്മതിച്ചു. ദിലീപ് ചിത്രത്തില്‍ അഭിനയിക്കാമെന്നും ഏറ്റു.
അതിനുശേഷം ഓരോരോ ആവശ്യങ്ങളും മാറ്റങ്ങളും ദിലീപ് മുന്നോട്ടു വയ്ക്കാന്‍ തുടങ്ങി. എന്നാല്‍, തുളസീദാസിന് അതൊന്നും അംഗീകരിക്കാന്‍ സാധിച്ചില്ല. അതോടെ സിനിമ മുടങ്ങി. നിര്‍മ്മാതാവിനെ വച്ച് മറ്റൊരു സംവിധായകനെ കൊണ്ട് ദിലീപ് ക്രേസി ഗോപാലന്‍ എന്ന ചിത്രം ചെയ്തു.
അതോടെ ദിലീപ് തുളസീദാസിനെ ഒതുക്കാന്‍ തുടങ്ങി. മലയാള സിനിമയിലെ ഏതു സൂപ്പര്‍ സ്റ്റാറുകളേക്കാളും ശക്തനാണ് ദിലീപെന്നു താന്‍ തിരിച്ചറിഞ്ഞതായി തുളസീദാസ് പറയുന്നു.
അതിനുശേഷം മലയാള സിനിമയിലെ പലരും ശത്രുവിനെ പോലെ തന്നെ കാണാന്‍ തുടങ്ങിയതായി തുളസീദാസ് പറയുന്നു. ചിത്രങ്ങള്‍ പ്ലാന്‍ ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. പല താരങ്ങളും ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിട്ടും പിന്നീട് പിന്മാറുകയായിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നായികമാരെ വച്ച് മാത്രം ഗേള്‍സ് എന്ന ചിത്രം ഒരുക്കാന്‍ കഴിഞ്ഞതെന്ന് തുളസീദാസ് പറയുന്നു. പലരെയും മലയാള സിനിമയില്‍ ദിലീപ് ഒതുക്കിയിട്ടുണ്ടെന്നും തുളസീദാസ് വെളിപ്പെടുത്തുന്നു.
Tags: Dileep, Thulasidas, Malayalam, Kerala, Cinema

COMMENTS