കൊച്ചി: ക്രിമിനല്‍ കേസ് പ്രതിയായ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് നാടൊട്ടുക്കു കൊണ്ടുനടന്നു തെളിവെടുപ്പു തുടങ്ങി. ആദ്യമായ...
കൊച്ചി: ക്രിമിനല്‍ കേസ് പ്രതിയായ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് നാടൊട്ടുക്കു കൊണ്ടുനടന്നു തെളിവെടുപ്പു തുടങ്ങി.
ആദ്യമായി നടനെ കൊണ്ടുവന്നത് തൊടുപുഴ ശാന്തിഗിരി കോളേജിലാണ് ആദ്യം തെളിവെടുക്കുന്നത്. 2016 നവംബര്‍ 14ന് ഈ കോളേജില്‍ വച്ച് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് നടനെ ഇവിടേക്കു കൊണ്ടുവരുന്നത്.
എറണാകുളം എം.ജി. റോഡിലെ അബാദ് പ്‌ളാസ ഹോട്ടലിലെ 410 ാം നമ്പര്‍ മുറിയില്‍ ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴയിലെ തെളിവെടുപ്പിനു ശേഷം ഇവിടേക്ക് പ്രതിയെ കൊണ്ടുവരും.
ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ തൃശൂര്‍ ടെന്നീസ് ക്‌ളബിലെ ലൊക്കേഷനില്‍ നവംബര്‍ 13 ന് ദിലീപും സുനിയും കണ്ടുമുട്ടിയതായി കണ്ടെത്തി.
അടുത്ത ഗൂഢാലോചന നടന്നത് കാരവനിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഇവിടേക്കായിരിക്കും കൊണ്ടുവരിക.
തൃശൂരുള്ള ജോയ്‌സ് പാലസ് ഹോട്ടല്‍, തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് ക് ളബ്, എറണാകുളം തോപ്പുംപടി സിഫ്ട് ജംഗ്ഷന്‍, എന്നിവിടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുവരേണ്ടതുണ്ട്. രണ്ടു ദിവസമാണ് കസ്റ്റഡിയില്‍ കിട്ടിയിരിക്കുന്നതെന്നതിനാല്‍ പൊലീസിനു തിരക്കിട്ട് ജോലി തീര്‍ക്കേണ്ടിവരും.
ഇന്നു രാവിലെ കസ്റ്റഡിയില്‍ വാങ്ങി ആദ്യം ആലുവ പൊലീസ് കഌബിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് വിവിധ ഇടങ്ങളിലേക്കു പുറപ്പെട്ടത്.
എല്ലായിടത്തും നടനെ കാണാന്‍ ജനം തടിച്ചുകൂടുമെന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Keywords: Dileep, police , investigation, Santhigiri College, Thodupuzha,
Thrissur, Pooram, Tennis Club, Ernakulam Junction, Aluva Police Club
COMMENTS