സ്വന്തം ലേഖകന്‍ കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെടുമെന്നിരിക്കെ, എന്തു വിലകൊടുത്തും പ്രതി...
സ്വന്തം ലേഖകന്‍
കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെടുമെന്നിരിക്കെ, എന്തു വിലകൊടുത്തും പ്രതിരോധിക്കാന്‍ അന്വേഷക സംഘം തയ്യാറെടുക്കുന്നു.
കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചു വ്യക്തമായ ഹോം വര്‍ക്ക് ചെയ്യുന്നുണ്ട്.
ദിലീപിനെതിരേ വ്യക്തമായ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷക സംഘം കോടതിയെ ബോധ്യപ്പെടുത്തും.
കേസ് ഡയറിയില്‍ തെളിവുകളൊന്നുമില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യ ഹര്‍ജി വന്നപ്പോള്‍ വാദിച്ചത്. ഇതു കണക്കിലെടുത്ത് തെളിവുകള്‍ കേസ് ഡയറിയില്‍ വ്യക്തമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്.
കോടതി ആവശ്യപ്പെട്ടാല്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ പാകത്തില്‍ തയ്യാറെടുത്തായിരിക്കും അന്വേഷക സംഘം കോടതിയിലെത്തുക.
ദിലീപ് താനുപയോഗിച്ചിരുന്ന രണ്ടു ഫോണുകളും മജിസ്‌ട്രേട്ട് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഫോണ്‍ അല്ല തങ്ങള്‍ക്കുവേണ്ടതെന്നും നടിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ പകര്‍ത്തി പള്‍സര്‍ സുനി കൈമാറിയ ഫോണാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് അന്വേഷക സംഘം. ഈ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയതായി സംശയം ബലപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാളാണ് ദിലീപിന്റെ വക്കാലത്ത് എടുത്തിരിക്കുന്ന രാം കുമാര്‍. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് അന്വേഷക സംഘം നീങ്ങുന്നത്.
Keywords: Dileep, Bail Plea, High Court, Adv. Ram Kumar
COMMENTS