തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞതിനു പിന്നാലെ, നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമളാ മാധവന്‍, മറ്റൊരു പ്രമുഖ നടി എന്നിവരെ പൊലീസ് ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അറസ്റ്റിന് തിതുവനന്തപുരത്തു നിന്ന് അനുമതി ലഭിച്ചുകഴിഞ്ഞു. ഇനി തെളിവുകളെല്ലാം കൂട്ടിയിണക്കി അറസ്റ്റിലേക്കു പോവുകയാണ്. ഇതു തിരിച്ചറിഞ്ഞ് അറസ്റ്റിലാവാന്‍ സാദ്ധ്യതയുള്ളവര്‍ നിയമോപദേശം തേടിത്തുടങ്ങി.
ദിലീപും നാദിര്‍ഷായും കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. മുന്‍കൂര്‍ ജാമ്യം സാധ്യതകള്‍ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തിനു പോകുന്നത് അബദ്ധമാവുമെന്ന് ചില അഭിഭാഷകര്‍ ഇവര്‍ക്കു നേരത്തേ നിയമോപദേശം കൊടുത്തിരുന്നു. ഇത്രയേറെ വിവാദമുണ്ടായ കേസായതിനാല്‍ കോടതി ജാമ്യം കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ആ നീക്കം തിരിച്ചടിച്ചേക്കാമെന്നാണ് നിയമോപദേശം. എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തിനു പോകുന്നതില്‍ തെറ്റില്ലെന്ന് മറ്റു ചില അഭിഭാഷകര്‍ ഉപദേശിക്കുകയും ചെയ്തു.
Keywords: Dilip, director Nadir shah, Kavya Madhavan, , syamala, Kochi, High Court, anticipatory bail,
COMMENTS