കശ്മീരില്‍ കല്ലേറ് തടയാന്‍ സൈന്യം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ചു മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദ് ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ...
കശ്മീരില്‍ കല്ലേറ് തടയാന്‍ സൈന്യം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ചു മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദ് ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ഉത്തരവ് ആറ് ആഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ സൈന്യം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ചു മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദ് ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
ഉത്തരവ് ആറ് ആഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
എന്നാല്‍, ഫാറൂഖ് അഹമ്മദ് ദറിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട മേജര്‍ ലീതുള്‍ ഗൊഗോയിയെ സൈന്യം കലാപത്തിന് എതിരായ മികച്ച സേവനത്തിനുള്ള സൈനിക ബഹുമതി നല്‍കി ആദരിച്ചിരുന്നു.
ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഏപ്രില്‍ 9നാണ് യുവാവിനെ സൈന്യം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് നഗരം ചുറ്റിയത്. തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ച് തെരുവിലിറങ്ങിയവരെ നേരിടാനായിരുന്നു സൈന്യം ഇങ്ങനെ ചെയ്തത്.
സുരക്ഷാ ഉദ്യോഗസ്ഥനെന്ന നിലയില്‍ ജീവന്‍ രക്ഷിക്കാനുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് ഉത്തരവാദിയായ മേജറുടെ വിശദീകരണം.
എന്നാല്‍, സെന്യത്തിന്റെ നടപടി രാജ്യവ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
The Jammu and Kashmir Human Rights Commission has ordered a compensation of Rs 10 lakh to the Farooq Ahmed Dar who has been tied in front of army jeep in Jammu Kashmir.
The Human Rights Commission has issued a order to the state government to implement the order within six weeks.
Keywords: Major Lothul Gogoi, Farooq Ahmed Dar, Army, military service, Srinagar , election, security nationwide criticism
COMMENTS