ഭട്ടിന്‍ഡ: പഞ്ചാബിലെ ഭട്ടിന്‍ഡയ്ക്കടുത്ത് തല്‍വണ്ടിയില്‍ ഒരു ക്ലാസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥി കഌസില്...
ഭട്ടിന്‍ഡ: പഞ്ചാബിലെ ഭട്ടിന്‍ഡയ്ക്കടുത്ത് തല്‍വണ്ടിയില്‍ ഒരു ക്ലാസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥി കഌസില്‍ കയറി വാളിനു കഴുത്തു മുറിച്ചു. ഗുരുതര നിലയിലായ പെണ്‍കുട്ടി ഫരീദ്‌കോട്ടിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
സ്‌കൂളില്‍ നിന്നു നേരത്തേ പഠനം പാതിവഴിയിലുപേക്ഷിച്ചു പോയ ജസ്ബീര്‍ സിംഗ് (18) ആണ് പ്രതി. ഇയാള്‍ കുറച്ചു ദിവസമായി പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയിരുന്നു.
പെണ്‍കുട്ടി പക്ഷേ, ഇതു പരിഗണിച്ചിരുന്നില്ല. ഇിതില്‍ ക്ഷുഭിതനായ ജസ്ബീര്‍ സിംഗ് കഴിഞ്ഞ ദിവസം രാവിലെ വാളുമായി സ്‌കൂളിലെത്തുകയായിരുന്നു.
കഴുത്ത് ഉന്നമിട്ട് വെട്ടിയെങ്കിലും കുട്ടി കൈകൊണ്ടു തടഞ്ഞു. അതിനാല്‍ കഴുത്തില്‍ ചെറിയ മുറിവാണുണ്ടായത്. എന്നാല്‍, കൈയില്‍ ആഴത്തില്‍ മുറിവുണ്ട്.
തല്‍വണ്ടിയിലെ സാബോ സ്‌കൂലിലാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തുകയായിരുന്നു. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.
സ്‌കൂളിലെ സിസി ടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
COMMENTS