സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന നില തകരുന്നുവെന്ന പൊതു ധാരണയെ തുടര്‍ന്നാണ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന നില തകരുന്നുവെന്ന പൊതു ധാരണയെ തുടര്‍ന്നാണ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുത്തിയതെന്നു സൂചന.തിരുവനന്തപുരം അക്രമങ്ങള്‍ മാത്രമല്ല, മറ്റ് ജില്ലകളില്‍ സമീപ നാളുകളില്‍ അരങ്ങേറിയ അക്രമങ്ങളും തുടക്കത്തില്‍ ചെറുക്കുന്നതിനോ അക്രമസാധ്യതയെ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തേ ലഭ്യമാക്കുന്നതിനോ ഒന്നും തന്നെ പൊലീസിനു കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെയുള്ളവരെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചതുമെല്ലാം ചില രോഗലക്ഷണങ്ങളായാണ് സിപിഎം നേതൃത്വവും സര്‍ക്കാരും വിലയിരുത്തുന്നത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൂടിയാണ് മാറ്റം.
ഇതേസമയം, സ്ഥാനചലനമുണ്ടായവരില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപുമുണ്ട്. കശ്യപിനെ മാറ്റിയത് വിവാദമായതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇക്കാര്യത്തില്‍ വിശദീകരണം നല്കിയിട്ടുണ്ട്. കശ്യപിനെ പൊലീസ് ആസ്ഥാനത്തേയ്ക്കു മാറ്റിയെങ്കിലും അദ്ദേഹം തന്നെയായിരിക്കും നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ സംഘത്തലവനെന്നും ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും ഡിജിപി വിശദീകരിച്ചു.
മറ്റു പ്രധാന മാറ്റങ്ങള്‍:
* ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്തുനിന്ന് ഫയര്‍ഫോഴ്‌സ് കമന്‍ഡാന്റ് ജനറലായി.
* ഫയര്‍ഫോഴ്‌സ് തലവന്‍ ഡിജിപി എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി.
* ഗതാഗത കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ തച്ചങ്കരിയുടെ സ്ഥാനത്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയാവും.
* പുതിയ ഗതാഗതകമ്മിഷണറായി വിജിലന്‍സ് എഡിജിപി അനില്‍കാന്തിനെ നിയമിച്ചു.
* നിതിന്‍ അഗര്‍വാളിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് എഡിജിപി ആയി മാറ്റി.
* വി ലക്ഷ്മണിനു പുറമേ വിനോദ് കുമാറിനെ ഇന്റേണല്‍ സെക്യൂരിറ്റി ഐജിയായി നിയമിച്ചു.
* ഇ. ജയരാജനെ ഇന്റലിജന്‍സില്‍ നിന്നു ഐജിയായി ക്രൈംബ്രാഞ്ചിലേക്കു മാറ്റി.
* ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍ നിന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കു മാറ്റി.
* പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡിഐജി പ്രകാശിനെ പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.
* പൊലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര്‍. നായരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.
* തൃശൂര്‍ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയാണ് നിമയിക്കപ്പെട്ടിരിക്കുന്നത്.
* തിരുവനന്തപുരം ഡിസിപി അരുള്‍ ബി. കൃഷ്ണയെ വയനാട് എസ്പിയായി നിമയിച്ചു.
* സുരേന്ദ്രനാണ് ആലപ്പുഴയിലെ പുതിയ എസ്പി.
* വിജിലന്‍സില്‍ നിന്ന് അശോകനെ കൊല്ലം റൂറല്‍ എസ്പിയായി നിയമിച്ചു.
*കറുപ്പുസ്വാമിയാണ് കൊച്ചി ഡിസിപി.
The government made a massive reconstruction of the people including ADGP Tomin Thachankari in the headquarters.
Meanwhile, IG Dindendra Kashyap is in charge of investigating the actress molesting case.
Even though Kashyap was shifted to the police headquarters, the DGP explained that he would be the same as the head of investigating team of the actress molesting case
Keywords: Kerala Police, Tomin Thachankari , police headquarters, Hemachandran , Crime Branch , * Traffic Commissioner , Anandakrishnan, ADGP, Vigilance ADGP, Nithin Agarwal, , IG Dinendra Kashyap, Thiruvananthapuram City Police Commissioner, IG Rahul R. Nair , Yatheesh Chandra, Thrissur Rural S P, Alappuzha, Kollam Rural SP
COMMENTS