ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോക കപ്പിലെ സെമിയില്‍ ഇന്ത്യയുടെ ഹര്‍മന്‍ പ്രീതിനു ഗംഭീര സെഞ്ചുറി. പുറത്താകാതെ കൗര്‍ നേടിയ (171*) സെഞ്ചുറിയ...
ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോക കപ്പിലെ സെമിയില്‍ ഇന്ത്യയുടെ ഹര്‍മന്‍ പ്രീതിനു ഗംഭീര സെഞ്ചുറി. പുറത്താകാതെ കൗര്‍ നേടിയ (171*) സെഞ്ചുറിയുടെ ബലത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 42 ഓവറില്‍ 282 റണ്‍സ് എടുക്കുകയായിരുന്നു.
മഴ നിമിത്തം 42 ഓവറായി കളി ചുരുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയുമായി (25) ചേര്‍ന്ന് കൗര്‍ ഗംഭീരചെറുത്തുനില്‍പ്പ് നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 137 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
65 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ കൗര്‍ സെഞ്ചുറി തികയ്ക്കാന്‍ വേണ്ടിവന്നത് വെറും 40 പന്തുകള്‍. അടുത്ത 50 റണ്‍സ് വെറും 17 പന്തുകളില്‍നിന്നായിരുന്നു.
37 ഏഴാം ഓവറില്‍ രണ്ടു സിക്‌സും രണ്ട് ഫോറുമുള്‍പ്പെടെ 23 റണ്‍സാണ് കൗര്‍ അടിച്ചുകൂട്ടിയത്. ആകെ 115 പന്തില്‍ ഏഴ് സിക്‌സും 20 ഫോറുമുള്‍പ്പെടുന്നതായിരുന്നു കൗറിന്റെ ഇന്നിംഗ്‌സ്.
India's Harmanprit Kaur's century in semi-finals of the Women's Cricket World Cup helped India to score 282 against Australia.
Keywords: India, HarmanPrit Kaur, century, semi-finals, Women's Cricket World Cup, Australia, Dipti Sharma, wicket, partnership, boundaries, innings
COMMENTS