സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തില്‍ ഇന്നു മുതല്‍ ഹോട്ട് മദ്യവുമായി ബാറുകള്‍ തുറക്കുകയാണ്. തുറക്കപ്പെടുന്ന ബാറുകളുടെ എണ്ണത്തില...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്നു മുതല്‍ ഹോട്ട് മദ്യവുമായി ബാറുകള്‍ തുറക്കുകയാണ്. തുറക്കപ്പെടുന്ന ബാറുകളുടെ എണ്ണത്തില്‍ വ്യക്തത വന്നിട്ടില്ല.38 ബാറുകള്‍ ഞായറാഴ്ച തുറക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തകളെങ്കിലും ഇപ്പോള്‍ നൂറിനടുത്തു ബാറുകള്‍ക്ക് അന്തിമ അനുമതി കിട്ടിയെന്നാണ് അറിയുന്നത്. ശേഷിക്കുന്നവ പിന്നാലെ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കി തുറക്കും.
141 ബാറുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ പരിശോധനകളും പേപ്പര്‍ ജോലികളുമെല്ലാം പൂര്‍ത്തിയാക്കിയ നൂറോളം പേര്‍ക്ക് തുറക്കാന്‍ അനുമതി കിട്ടിയിരിക്കുകയാണ്.
മദ്യനയം നിലവില്‍വരുന്ന ശനിയാഴ്ച നിലവില്‍ വന്നു. ഒന്നാം തീയതി ഡ്രൈഡേ ആയതിനാല്‍ ബാറുകള്‍ ഇന്നു തുറക്കുന്നുവെന്നു മാത്രം.
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകളാണ് തുറക്കുന്നത്. സുപ്രീം കോടതി വിധിപ്രകാരം ദേശീയ, സംസ്ഥാനപാതകളില്‍ നിന്നുള്ള ദൂരപരിധി പാലിക്കുന്ന ബാറുകള്‍ക്കാണ് തുറക്കാന്‍ അനുമതി നല്കിയിരിക്കുന്നത്.
തുറക്കുന്നവയെല്ലാം നിലവില്‍ ബിയര്‍ വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നവയാണ്.
ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുക എറണാകുളം ജില്ലയിലാണ്, 21. നിലവിലുള്ള 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിന് ലൈസന്‍സ് പുതുക്കിക്കിട്ടിയിട്ടുണ്ട്.
രാവിലെ പതിനൊന്നു മുതര്‍ രാത്രി 11 വരെയാണ് ബാര്‍ പ്രവര്‍ത്തിക്കുന്ന സമയം.
Keywords: Bar Hotel, Kerala, Liquor Policy


COMMENTS