കൊച്ചി: ഒളിവില്‍ പോയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്ന് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തുവെങ്കിലും അതില്‍ നടിയെ ആ...
കൊച്ചി: ഒളിവില്‍ പോയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്ന് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തുവെങ്കിലും അതില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലാത്തത് പൊലീസിനു തിരിച്ചടിയായി.
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. പ്രതീഷ് ചാക്കോയെ ഏര്‍പ്പാടാക്കിക്കൊടുത്തത് ദിലീപാണെന്നാണ് അനുമാനം.
പ്രതിഷ് ചാക്കോ ഒളിവില്‍ പോയതോടെ പൊലീസ് വിഷമവൃത്തത്തിലായിരുന്നു. ഇതിനിടെയാണ് രാജു ജോസഫിന് കേസില്‍ പങ്കുണ്ടെന്നു വിവരം കിട്ടിയത്.
രാജു ജോസഫില്‍ നിന്നു കിട്ടിയ മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു ദൃശ്യങ്ങളെല്ലാം കളഞ്ഞുവെന്നാണ് പൊലീസ് കരുതുന്നത്.
ഇതു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂ.
എങ്കിലും ഈ മെമ്മറി കാര്‍ഡ് വീണ്ടെടുക്കാനായത് പൊലീസിനെ സംബന്ധിച്ച് വലിയ നേട്ടമായിട്ടുണ്ട്.
Keywords: Pratheesh Chacko, Raju Joseph, seized , memory car, Pulseer Suni, Dileep , scientific test, police


COMMENTS