വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ___...
വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ്_______________________________________________________________________________________________
നടന്‍ ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്നും ഇത്ര നീചനായ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നതെങ്ങനെയെന്നും ഇന്നലെ ചോദിച്ച നടന്‍ ആസിഫ് അലി ഇന്നു വാക്കു മാറി.
വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് എന്നുമാണ് ഇപ്പോള്‍ ആസിഫ് തിരുത്തിയിരിക്കുന്നത്.
നേരത്തേ, താരസംഘടനയില്‍ നിന്നു ദിലീപിനെ പുറത്താക്കുന്നതിന് ആസിഫും ശക്തമായ നിലപാടെടുത്തിരുന്നുവെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഫേസ് ബുക്ക് പേജിലൂടെയാണ് ആസിഫ് നിലപാടുമാറ്റം വ്യക്തമാക്കിയിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ദിലീപുമായി ഇനി ഒരു മാനസിക അടുപ്പവുമുണ്ടാകില്ലെന്നും ആസിഫ് പറഞ്ഞിരുന്നു.
ഇതേസയമം, ആസിഫിന്റെ അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിന്ന് പുറത്താക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
Keywords: Asif Ali, Dileep
COMMENTS